2019 Sept-Oct Hihgligts Shabdam Magazine കാലികം പഠനം

ആത്മഹത്യ; ഇസ്ലാം സംസാരിക്കുന്നു

എന്തിനും ജീവിതമവസാനിപ്പിക്കുകയെന്ന ബുദ്ധിശ്യൂന്യതയിലേക്ക് സമൂഹം നീങ്ങികൊണ്ടിരിക്കുകയാണ്. ദിനംപ്രതി വര്‍ദ്ധിക്കുന്ന ആത്മഹത്യകള്‍ വ്യക്തമാക്കിത്തരുന്നത് സാംസ്കാരികമായി സമൂഹം എത്രത്തോളം ആപതിച്ചുവെന്നതാണ്. യഥാര്‍ത്ഥത്തില്‍ മനുഷ്യ സൃഷ്ടിപ്പിന്‍റെ അടിസ്ഥാനത്തെ തന്നെ അറുത്തുമാറ്റി സ്വയം മരണത്തിലേക്ക് എടുത്തു ചാടുകയെന്ന നീച വൃത്തിയായിട്ടാണ് ആത്മഹത്യയെ നമുക്ക് വിവക്ഷിക്കാനാവുക. ഇത്തരം സ്വയംഹത്യകള്‍ മാനവരാശിയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ലോകത്ത് വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കനുസരിച്ച് ലോകത്തില്‍ ഓരോ 40 സെക്കന്‍റിലും ഒരാള്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. അതില്‍ യുവാക്കളാണ് മുന്‍പന്തിയില്‍ നില്‍കുന്നത്. […]