രാജ്യ സ്നേഹം ഉരച്ചുനോക്കി പൗരത്വ നിര്‍മിതി തകൃതിയില്‍ നടന്നു കൊണ്ടിരിക്കുന്ന കാലത്ത്, ഹൃദയഭേദകമായ ഇന്ത്യാ വിഭജനത്തിന്റെ മുറിവുണക്കാന്‍ ഗ്രാമാന്തരങ്ങളിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നകന്ന മഹാത്മാ ഗാന്ധിയെ സ്മരിക്കുന്നത് തികഞ്ഞ വൈരുധ്യമാവാം . എല്ലാ സാധാരണക്കാരുടേയും കണ്ണുകളില്‍ നിന്ന് കണ്ണുനീര് തുടച്ചു നീക്കലാണ് രാജ്യത്തിന്റെ ധര്‍മമെന്ന മഹാത്മാവിന്റെ ദര്‍ശനത്തോട് ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ നീതി പുലര്‍ത്തുന്നുണ്ടോ എന്ന ചോദ്യം പോലും അപ്രസക്തമാണ്. അത്ര കണ്ട് ജനാധിപത്യ ഇന്ത്യ അപഹരിക്കപ്പെട്ടിരിക്കുന്നു. ഗാന്ധിയും നെഹ്റുവും വിഭാവനം ചെയ്ത ഇന്ത്യ അവരോടൊപ്പം അന്ത്യ നിദ്രയിലാണിന്നും. ഇന്ത്യയെ […]