വിജ്ഞാനത്തിന്‍റെ പൊന്‍പ്രഭയില്‍ സ്ഫുടം ചെയ്തെടുത്ത വ്യക്തിപ്രഭാവത്തോടെ സാമൂഹിക രംഗത്ത് നിറഞ്ഞുനിന്ന മഹാമനീഷിയാണ് ശിഹാബൂദ്ദീന്‍അഹ്മദ് കോയ ശാലിയാത്തി. ആധുനിക കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതപ്രതിഭയായിരുന്ന മഹാന്‍ ആധുനിക ഗസ്സാലി എന്ന വിശേഷണത്തില്‍ അറിയപ്പെട്ടു. പണ്ഡിതനും ഭക്തനുമായിരുന്ന കോഴിക്കോട് കോയമരക്കാരകം കുഞ്ഞാലിക്കുട്ടി മുസ്ലിയാര്‍ ;ചാലിയം നേപ്പാളത്ത് കുട്ടിഹസന്‍ എന്നവരുടെ പുത്രി ഫരീദ എന്ന പരീച്ചു ദമ്പതികളുടെ മകനായി ഹിജ്റ 1302 ജമാദുല്‍ ആഖിര്‍ 22 വ്യാഴായ്ചയാണ് മഹാന്‍ ജനിക്കുന്നത്. ചാലിയം പൂതാറമ്പത്ത് വീട്ടിലായിരുന്നു പിറവി. കുഞ്ഞിമുഹ്യുദ്ദീന്‍ മുസ്ലിയാര്‍, അബ്ദുല്ല കുട്ടി […]