മനുഷ്യ ജീവിത ക്രമങ്ങളിൽ അനേകം മാറ്റങ്ങളാണ് കോവിഡ് പ്രതിസന്ധി മൂലം സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഏറ്റവും പ്രധാനമായി വിദ്യാഭ്യാസ സംവിധാനങ്ങൾ പാടേ ഓണ്‍ലൈന്‍ തലങ്ങളിലേക്ക് പറിച്ചു മാറ്റപ്പെട്ടു. സമ്പർകങ്ങളിലൂടെ അതിതീവ്ര പകർച്ചാ ശേഷിയുള്ള ഈ രോഗം സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്ന പക്ഷം അതിവേഗ വ്യാപനം സംഭവിക്കുമെന്ന ബോധ്യമാണ് അധികാരികളെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനിൽ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിച്ചത്. മികച്ച പരിശീലനം സിദ്ധിച്ച അധ്യാപകരെ വെച്ച് നമ്മുടെ സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിക്ടേഴ്‌സ് ചാനലിലൂടെ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ രോഗവ്യാപനം […]