സലീക്ക് ഇഹ്സാന്‍ മേപ്പാടി ഒരു സമൂഹത്തിന്‍റെ സുസ്ഥിരമായ നിലനില്‍പ്പിനും ആരോഗ്യപരമായ ജീവിത സഞ്ചാരത്തിനും അത്യന്താപേക്ഷിതമായ ഘടകമാണ് കുടുംബം. ഒരു വ്യക്തിയെ സംബന്ധിച്ച് അവനെ ക്രിയാത്മകമായി വാര്‍ത്തെടുക്കുന്ന അടിസ്ഥാന യൂണിറ്റ്. ഓരോ മനുഷ്യന്‍റെയും പ്രഥമ പാഠശാലയായി ഇതിനെ കാണക്കാക്കാവുന്നതാണ്. ഒരു സാംസ്കാരിക പ്രക്രിയയാണ് ഈ സംവിധാനത്തിലൂടെ നടക്കുന്നത്. സ്വഭാവം രൂപീകരിക്കപ്പെടുന്നതും മാനുഷികമായ പാഠങ്ങള്‍ സ്വായത്തമാക്കുന്നതും തുടങ്ങി മര്‍മ പ്രധാനമായ നിരവധി ഗുണഗണങ്ങള്‍ കുടുംബ പശ്ചാത്തലത്തിലൂടെ ഉരുവാക്കപ്പെടുന്നുണ്ട്. ഇത്തരം വലിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റപ്പെടാനുള്ളത് കൊണ്ട് തന്നെ സര്‍വ്വ സമ്പൂര്‍ണ്ണവും സമാധാനന്തരീക്ഷവുമുള്ള […]
Tag: കുട്ടികള്‍
കുട്ടിക്കളികളിലെ കൊലവിളികള്‍
അമേരിക്കന്‍ ചിന്തകനായ സ്റ്റീവന്‍ ബാര്‍ ‘കമ്പ്യൂട്ടര്‍ ഗെയിമുകള്‍ അപകടത്തിലേക്കോ?’ എന്ന ശീര്‍ഷകത്തിലെഴുതിയ ലേഖനത്തിന്‍റെ ആദ്യ ഭാഗം ഇങ്ങനെ വായിക്കാം…”നിസ്സാഹയതയോടെ നിരായുധനായി നില്‍ക്കുന്ന യുവാവിന്‍റെ ശിരസ്സില്‍ ആ പന്ത്രണ്ടുകാരന്‍ തോക്കു ചേര്‍ത്തു പിടിച്ചു ആക്രോശിച്ചു. ഇനി നിനക്കു രക്ഷയില്ല. നിന്നെ ഞാന്‍ കൊല്ലും. ഉടന്‍ അവന്‍ ബട്ടണില്‍ വിരലമര്‍ത്തി. അയാളുടെ മുഖത്തു തന്നെ വെടിയേറ്റു. വെള്ള കുപ്പായം രക്തത്തില്‍ മുങ്ങിക്കുളിച്ചു. അയാള്‍ കുഴഞ്ഞു വീണു ദീര്‍ഘശ്വാസം വലിച്ചു. പയ്യന്‍ കൈകൊട്ടി ചിരിച്ചു.” സ്റ്റീവന്‍ ബാറിന്‍റെ ഈ ലേഖനത്തിന്‍റെ ആദ്യഭാഗങ്ങള്‍ […]
കുട്ടികള്‍ നമ്മുടേതാണ്
നവംബര്‍ 20 ലോകശിശുദിനമായി ആചരിക്കപ്പെടുന്നു. ഇന്ത്യയില്‍ നവംബര്‍ 14നാണ് ശിശുദിനം ആചരിക്കുന്നത്. കുട്ടികളെ എഴുന്നള്ളിച്ചു കൊണ്ടുള്ള കേവല ആഘോഷത്തിനു പുറമേ കുട്ടികളെ സുരക്ഷിതത്തെ കുറിച്ചും ഭാവിയെ കുറിച്ചും കൃത്യമായ പഠന, പരിഹാരങ്ങള്‍ മുന്നോട്ടുവെക്കപ്പെടേണ്ടതുണ്ട്. നാളെയെ നയിക്കേണ്ടത് കുട്ടികളാണ്. അവരില്‍ ഏതു തരത്തിലുള്ള മാറ്റങ്ങളും പിന്നീടുള്ള അവരുടെ കുടുംബ സാമൂഹിക പുരോഗതിയില്‍ പ്രതിഫലിക്കും. മാനസിക സമ്മര്‍ദങ്ങള്‍ ജീവിതത്തിലെ ഏതു പ്രായത്തിലുമെന്ന പോല കുട്ടിക്കാലത്തും തുടച്ചുമാറ്റാന്‍ കഴിയില്ല. തൊട്ടിലിലുറങ്ങുന്ന കൊച്ചുകുഞ്ഞിനു പോലും മാനസിക സംഘര്‍ഷങ്ങളുണ്ടാവുമെന്നാണ് പുതിയ കണ്ടെത്തല്‍. ചുറ്റുപാടുകളാണ് അവരുടെ […]