കേരളത്തിലെ ഭരണ നിര്‍വഹണ സംവിധാനങ്ങളില്‍ അനല്പമായ സ്വാധീനമുള്ളവയാണ് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍. ഭരണഘടനയുടെ 73,74 ഭേദഗതികള്‍ നിലവില്‍ വരുന്നതോടെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഭരണഘടനാപരമായ തദ്ദേശ സര്ക്കാറുകളായി മാറുന്നത്. 1994ലെ കേരള പഞ്ചായത്ത്രാജ് നിയമം അധികാരത്തോടൊപ്പം വിഭവങ്ങളും ഉത്തരവാദിത്വങ്ങളും വികേന്ദ്രീകരിച്ചു നല്കി തദ്ദേശ ഭരണകൂടത്തിന് ശക്തി പകര്‍ന്നു. ഇന്ത്യയില്‍ മറ്റു സംസ്ഥനങ്ങളെ അപേക്ഷിച്ച് അതിവിപുലവും കെട്ടുറപ്പുള്ളതുമായ ശക്തമായ അടിത്തട്ട് ഭരണ സംവിധാനം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഗ്രാമാന്തരങ്ങളിലേക്ക് വേരാഴ്ത്തി നില്ക്കുന്ന ഈ ഭരണ സംവിധാനം ഓരോ വ്യക്തികളില്‍ നിന്നും […]