2022 October-November Shabdam Magazine കവിത

പാഴ് ജീവിതം

സിനാന്‍ കരുളായി   കണ്ടു മടുത്ത കാഴ്ചയാല്‍ ചാരുകസേര സ്വന്തമാക്കി ഭൂതകാല വേദനയിലാണിപ്പോള്‍ യുവത്വ തിളപ്പിലെത്തുമ്പോള്‍ അറിയാതെ കണ്ണിടറും അന്നവര്‍ വെച്ചു നീട്ടിയ സിഗററ്റ് കുറ്റി മതിയെന്ന് തോന്നി ഇരുട്ടിനെ ചുംബിച്ച് മാതൃത്വത്തെ അകറ്റി സൗഹാര്‍ദത്തെ വെടിഞ്ഞ് ഏകാകിയായി യൗവ്വനം വാര്‍ദ്ധക്യമാം അനുഭൂതി നല്‍കി തുടങ്ങിയിരിക്കുന്നു വിറക്കുന്ന ശബ്ദം, ഇടറിയ കൈകാലുകള്‍ മങ്ങിയ കാഴ്ചകള്‍ അന്ന് കേവലാനന്ദം ഒന്നു വെടിഞ്ഞിരുന്നേല്‍ ഇന്നെത്ര നന്നായേനെ ലഹരിക്കറ പുരണ്ട യൗവ്വന ദേഹങ്ങള്‍ കണ്ണുനീരുപ്പിലുള്ള ജീവിതവും പേറി ജന്മമാകും ശിഷ്ടം