2019 January-Febrauary Hihgligts Shabdam Magazine കവിത

യതീംഖാന

ഉമ്മറത്തിരുന്ന് പൊടിയരിക്കഞ്ഞി കുടിക്കുമ്പോള്‍ മതിലപ്പുറത്തെ യതീംഖാനയില്‍ നിന്ന് ബിരിയാണി മണം കാറ്റില്‍ പരന്ന് വരും. അടുക്കളത്തിണ്ണയില്‍ ഉള്ളിച്ചമ്മന്തിയരക്കുന്ന ഉമ്മച്ചിയോട് ഞാന്‍ പരാതി പറയും നമ്മളെന്നാണ് നെയ്ച്ചോര്‍ വെക്കുകാ…ന്ന്. കണ്ണീരുപ്പില്‍ കഞ്ഞിയൊരുപാട് കുടിച്ച കഥ പറയാന്‍ ഉമ്മൂമ്മ കാത്തിരിപ്പുണ്ടപ്പഴും. മുത്ത് നബി പറഞ്ഞു വെച്ചതാണ് യതീമക്കളെ നോക്കണമെന്നും കുറവുകളില്ലാതെ പോറ്റണമെന്നും. ഉമ്മൂമ്മ പറയും ഓത്തുപള്ളിയിലെ മൊല്ലാക്കയും പറയും ഓരുടെ ഉമ്മച്ചിയുപ്പച്ചികളെല്ലാം സുവര്‍ഗത്തില്‍ പോയതാണെന്ന്. മടച്ചേരിയിലെ മന്നാം തൊടിയിലെ പൈങ്കുന്നാവിലെ ഹാജിയന്മാരെല്ലാം അവര്‍ കണ്ട ഉപ്പൂപ്പകളാണത്രെ. ഉപ്പകളും സ്കൂളിലെ , […]