വലിയ പെരുന്നാളിനോടനുബന്ധിച്ച് സുന്നത്താക്കപ്പെട്ട പുണ്യകര്‍മ്മമാണ് ഉള്ഹിയത്ത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു “നിങ്ങള്‍ പെരുന്നാള്‍ നിസ്കാരം നിര്‍വഹിക്കുകയും ബലികര്‍മ്മം നടത്തുകയും ചെയ്യുക”.(സൂറത്തുല്‍ കൗസര്‍2) നബി(സ) പറയുന്നു ‘വലിയ പെരുന്നാള്‍ ദിവസത്തില്‍ മനുഷ്യന്‍ നിര്‍വഹിക്കുന്ന ആരാധനകളില്‍ ഉള്ഹിയത്തിനേക്കാള്‍ അല്ലാഹുവിന് ഇഷ്ടപ്പെട്ട മറ്റൊരു കര്‍മ്മവും ഇല്ല. ബലിയറുക്കപ്പെട്ട മൃഗം അതിന്‍റെ കൊമ്പുകളോടെയും കുളമ്പുകളോടെയും കൂടി അന്ത്യനാളില്‍ വരുന്നതാണ്. പ്രസ്തുത മൃഗത്തിന്‍റെ രക്തം ഭൂമിയില്‍ പതിക്കും മുമ്പേ അല്ലാഹുവിങ്കല്‍ സ്വീകാര്യത രേഖപ്പെടുന്നതാണ്. അതിനാല്‍ നിങ്ങള്‍ ഉള്ഹിയത്ത് കര്‍മ്മത്തില്‍ താല്‍പര്യമുള്ളവരാവുക(തുര്‍മുദി). ഉള്ഹിയ്യത്തിന്‍റെ പ്രാധാന്യവും മഹത്ത്വവും […]