മുര്‍ഷിദ് തച്ചണ്ണ സൂര്യന് ബുഖാറയില്‍ പ്രകാശം പരത്തുന്നില്ല, മറിച്ച് ബുഖാറയാണ് സൂര്യന് മേല്‍ പ്രകാശം പരത്തുന്നത്. സറാഫഷാന്‍ നദിയുമായി സല്ലപിച്ചുറങ്ങുന്ന ഉസ്ബക്കിസ്ഥാനിലെ അതിപുരാതന നഗരമായ ബുഖാറയെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയത് തന്നെ അതിന്റെ ജ്ഞാന സമ്പത്തായിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ പള്ളികളാലും മദ്രസകളാലും സമ്പുഷ്ടമായിരുന്ന അവിടം ഇസ്ലാമിക പഠനത്തിന്റെ കേന്ദ്ര സ്ഥാനമായി പരിണമിച്ചു. ബുഖാറയില്‍ നിന്നാണ് ഇന്ന് കാണുന്ന മദ്രസ സമ്പ്രദായങ്ങളുടെ തുടക്കം. ലോകത്തിന്റെ പല പല ഭാഗങ്ങളില്‍ നിന്നും വിജ്ഞാന ദാഹികള്‍ ബുഖാറയിലേക്ക് ഒഴുകിയെത്തി. ആഫ്രിക്കന്‍ വന്‍കരയില്‍ […]