സ്വാതന്ത്ര്യപ്രാപ്തി മുന്നില്‍ കണ്ട് ഇന്ത്യ സ്വതന്ത്രമാവുന്നതിന് മുമ്പേ തന്നെ ഭരണഘടന നിര്‍മാണത്തിനായി വലിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. 1935ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യയുടെ സ്വന്തമായ ഭരണഘടന ആവശ്യമായി രംഗത്തിറങ്ങി. 1940 ആഗസ്റ്റില്‍ ബ്രിട്ടീഷ് ഗവൺമെന്റ് കോണ്‍ഗ്രസിന്റെ ഈ ആവശ്യത്തെ അംഗീകരിച്ചു. ക്യാബിനറ്റ് മിഷന് പ്ലാന്‍ പ്രകാരം നടന്ന പ്രവിശ്യ തെരെഞ്ഞെടുപ്പിലെ വിജയികളെ ഉള്‍പ്പെടുത്തി 1946 ഡിസംബര്‍ ആറിന് ഭരണഘടന നിര്‍മാണ സഭ നിലവില്‍ വന്നു. ഡിസംബര്‍ ഒമ്പതിന് കോണ്‍സ്റ്റ്യൂഷന്‍ ഹാളിലാണ് (ഇപ്പോഴത്തെ പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാള്‍) ആദ്യ […]