2011 March-April ആത്മിയം ആദര്‍ശം

മഹാന്മാരും കറാമത്തുകളും

അല്ലാഹുവിന്‍റെ ഔലിയാക്കള്‍ക്കുണ്ടാകുന്ന അമാനുഷിക കഴിവുകളാണ് കറാമത്. ഇത് ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ സ്ഥിരപ്പെട്ടതാണ്. കറാമത്തിന്‍റെ സ്ഥിരീകരണം ഖണ്ഡിതമായ പ്രമാണങ്ങള്‍ വഴിയായതിനാല്‍ അതിനെ നിഷേധിക്കാന്‍ പാടില്ല. ദുര്‍ബുദ്ധികളുടെയും നവീനവാദങ്ങളുടെയും വക്താക്കള്‍ക്കേ അതിനെ നിഷേധിക്കാന്‍ സാധിക്കുകയുള്ളൂ. ഔലിയാക്കള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ മാത്രം സഞ്ചരിച്ച് അവനുമായി പ്രത്യേക ബന്ധം സ്ഥാപിച്ചവരും അല്ലാഹു അവരുമായി ഇങ്ങോട്ടും പ്രത്യേക ബന്ധം സ്ഥാപിച്ചവരുമാണ്. അവര്‍ക്ക് അല്ലാഹു പ്രത്യേക സ്ഥാനം കല്‍പിച്ചിട്ടുണ്ട്. ഒരു ഖുദ്സിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നു: ആരെങ്കിലും എന്‍റെ വലിയ്യിനെ ബുദ്ധിമുട്ടിച്ചാല്‍ തീര്‍ച്ചയായും അവന്‍ […]