നിയാസ് കൂട്ടാവില്‍ സ്വതന്ത്രാവകാശ ബോധത്തിൽ നിന്നാണ് ലോകത്ത് ലിബറലിസം ഉണ്ടായത്. അധികാരത്തിലൂടെയും അടിമ സമ്പ്രദായത്തിലൂടെയും മനുഷ്യന്റെ സ്വാതന്ത്ര്യത്തെ തളക്കപ്പെട്ടിരുന്നു. ലോകചരിത്രത്തിൽ തീവ്രമായ സ്വാതന്ത്ര്യത്തോടു കൂടി മനുഷ്യർ ജീവിച്ച കാലഘട്ടങ്ങൾ ഉണ്ട്. ഇൗ കാലഘട്ടങ്ങളിലെ തീവ്ര സ്വതന്ത്രവാദികളെ സംസ്കരിച്ചെടുക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തിയത് മതങ്ങളായിരുന്നു. ഇസ്ലാമിന്റെ ആരംഭ കാലഘട്ടത്തിൽ തന്നെ പ്രവാചകൻ നേരിട്ടത് വലിയ സ്വതന്ത്രവാദികളെയായിരുന്നു. നിസ്സാരമായ കാരണങ്ങൾക്കു വേണ്ടി കൊല്ലാനും അക്രമിക്കാനും വർഷങ്ങളോളം യുദ്ധം ചെയ്യാനും തയ്യാറായ ഒരു സമൂഹമായിരുന്നു പ്രവാചകന്റേത്. ആഭാസങ്ങളിലും വ്യഭിചാരങ്ങളിലും മാത്രം […]