2017 May-June Hihgligts Shabdam Magazine അനുഷ്ഠാനം ആത്മിയം ഖുര്‍ആന്‍ നബി മതം വായന

ലൈലതുല്‍ ഖദ്ർ; ആയിരം മേനിയുള്ള ഒരു രാവ്

വിശ്രുത പണ്ഡിതന്‍ സൈനുദ്ദീന്‍ മഖ്ദൂമിന്‍റെ വിഖ്യാതമായ ‘ദഖാഇറുല്‍ ഇഖ്വാന്‍ ഫീ മവാഇള്വി ശഹ്രി റമളാന്‍’ എന്ന ചെറുഗ്രന്ഥത്തിലെ നാലാം അധ്യായം ചര്‍ച്ച ചെയ്യുന്നത് റമളാനിലെ അവസാന പത്തിന്‍റെ ശ്രേഷ്ടതകളും ഔന്നിത്യങ്ങളുമാണ്. പത്തോളം ഉപദേശങ്ങളായിട്ടാണ് (മവാഇള്) ഈ ചെറുകൃതിയിലെ അധ്യായങ്ങളെ വകഭേതപ്പെടുത്തിയിരിക്കുന്നത്. ലൈലതുല്‍ ഖദ്റിന്‍റെ മാഹാത്മ്യങ്ങള്‍ വിളിച്ചറിയിക്കുന്ന സൂറത്തുല്‍ ഖദ്റിലെ ഓരോ വാക്കുകളെക്കുറിച്ചും ആഴത്തിലുള്ള ചര്‍ച്ച നടത്തിയാണ് മഹാന്‍ ഈ അധ്യാത്തിലെ ചര്‍ച്ചയാരംഭിക്കുന്നത്. നാഥന്‍ പറയുന്നു: “നിശ്ചയം വിശുദ്ധ ഖുര്‍ആനിനെ നാം(പ്രബലാഭിപ്രായപ്രകാരം ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് ഒന്നാനാകാശത്തിലേക്ക്) അവതരിപ്പിച്ചത് […]