2020 Nov-Dec Hihgligts അനുസ്മരണം ആത്മിയം ചരിത്ര വായന ലേഖനം

സമര്‍പ്പിതരില്‍ സമര്‍പ്പിതര്‍

ഇസ്ലാമിക ആദര്‍ശ പ്രചാരണത്തില്‍ വിപ്ലവകരമായ മുന്നേറ്റത്തിന് സാക്ഷ്യംവഹിച്ച കാലയളവാണ് ഹിജ്റ ആറാം നൂറ്റാണ്ട്. അദ്ധ്യാത്മികമണ്ഡലത്തില്‍ പ്രകാശം വിതച്ചിരുന്ന മഹത്തുക്കളുടെ ഇടയിലേക്കാണ ശൈഖ് അഹ്മദുല്‍കബീര്‍ (റ) പിറവിയെടുക്കുന്നത്. അവിടുത്തെ ജീവിതം അനുഗമിച്ചും ഉപദേശങ്ങള്‍ മാറോടണച്ചും പതിനായിരങ്ങള്‍ക്ക് ആത്മീയോര്‍ജ്ജം കൈവന്നു. വേര്‍പാടിന് ശേഷം നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്നും സമുദായത്തിന്‍റെ ഹൃത്തടങ്ങളില്‍ ശോഭയോടെ പ്രകാശിക്കുകയാണ് ശൈഖ് രിഫാഈ (റ). ജനനം ഇറാഖിലെ ബത്വാഇഖ് പ്രവിശ്യയിലെ ഉമ്മുഅബീദ് ദേശത്തുള്ള ഹസന്‍ ഗ്രാമത്തില്‍ ഹിജ്റ 500 മുഹറം(ക്രി : 1600 സെപ്തംബര്‍) മാസത്തിലാണ് ശൈഖ് […]

2017 Jan-Feb Hihgligts Shabdam Magazine ആത്മിയം മതം വായന

ശൈഖ് രിഫാഈ (റ); ആത്മീയ ലോകത്തെ കെടാവിളക്ക്

ഹിജ്റ 500(ക്രി.1118) മുഹര്‍റ മാസത്തില്‍ ഇറാഖിലെ ഉമ്മു അബീദ ഗ്രാമത്തിലാണ് ശൈഖ് രിഫാഈ(റ) ജനിക്കുന്നത്. മാതാവ് ഗര്‍ഭിണിയായിരിക്കെ പിതാവ് അലിയ്യ് എന്നവര്‍ മരണപ്പെട്ടു. തുടര്‍ന്ന് തന്‍റെ അമ്മാവനും സൂഫീ വര്യനുമായ ശൈഖ് മന്‍സൂര്‍(റ)വിന്‍റെ ശിക്ഷണത്തിലാണ് മഹാന്‍ വളര്‍ന്നത്. തന്‍റെ പിതൃപരമ്പര ഹുസൈന്‍(റ) വഴി തിരുനബി(സ)യിലേക്ക് ചെന്നെത്തുന്നു. ജനനത്തിനു വളരെ മുമ്പു തന്നെ അവിടുത്തെ ആഗമനത്തെ പറ്റി പലരും പ്രവചിച്ചിരുന്നു. പ്രമുഖ സൂഫീ വര്യനായ അബുല്‍വഫാഅ്(റ)വിന്‍റെ സമീപത്ത് കൂടെ ഒരു മനുഷ്യന്‍ കടന്നു പോയി. തത്സമയം മഹാന്‍ പറഞ്ഞു:’ഓ, […]

2015 March - April Hihgligts ആത്മിയം ചരിത്രം ചരിത്ര വായന സംസ്കാരം

ശൈഖ് രിഫാഈ(റ); ജീവിതവും സന്ദേശവും

ലോക ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അനുയായികള്‍ക്ക് ആത്മീയ ചൈതന്യം പകര്‍ന്ന് നല്‍കിയ ആധ്യാത്മിക മഹത്തുക്കളില്‍ പ്രസിദ്ധരാണ് ശൈഖ് അഹ്മദുല്‍ കബീറു രിഫാഈ(റ). ഹിജ്റ 512, റജബ് 5ന് ഇറാഖിലെ ബത്വാഇഹ് പ്രദേശത്തെ ഹസന്‍ എന്ന കൊച്ചു ഗ്രാമത്തില്‍ അബുല്‍ ഹസന്‍ എന്നവരുടെയും ഉമ്മുല്‍ ഫള്ല്‍ ഫാത്വിമതൂല്‍ അന്‍സാരിയ്യയുടെയും മകനായി ജനിച്ച മഹാന്‍ ചെറുപ്പം മുതല്‍ വ്യതിരിക്തമായ ജീവിതമാണ് ലോകത്തിന് സമ്മാനിച്ചത്. തിരു നബി(സ) യുടെ ജീവിത ശൈലിയും പാരന്പര്യവും പൈതൃകവും രിഫാഈ തങ്ങളുടെ ജീവിതത്തില്‍ മുഴുക്കെ പ്രകാശിതമായിരുന്നു. […]