ഷാഹുല്‍ ഹമീദ് പൊന്മള വിഭവങ്ങളുടെ അമിതചൂഷണം നിയന്ത്രിച്ചും പാരിസ്ഥത ആഘാതങ്ങൾ കുറച്ചും കൈവരിക്കുന്ന വികസനമാണ് സുസ്ഥിര വികസനം കൊണ്ട് അർത്ഥമാക്കുന്നത്. വിഭവങ്ങൾ വരും തലമുറയ്ക്കു കൂടി പ്രയോജനപ്പെടുത്താൻ ഉതകും വിധമുള്ള വികസനം ഇത് ലക്ഷ്യം വെക്കുന്നു. ഇസ്ലാമിന്റെ ലക്ഷ്യവും അതുതന്നെയാണ്. പ്രകൃതിയെ ചൂഷണം ചെയ്യുന്നവർക്കെതിരെ കടുത്ത സ്വരത്തിലാണ് ഇസ്ലാം സംസാരിക്കുന്നത്. മനുഷ്യനും ഇതര ജീവികൾക്കും വാസയോഗ്യമായ വിധത്തിൽ സംവിധാനിച്ച പ്രകൃതി ലോകാവസാനം വരെ നിലനിർത്തുക എന്നത് വിശ്വാസിയുടെ ബാധ്യതയാണ്. “ഭൂമിയിലുള്ളതെല്ലാം നിങ്ങൾക്കുവേണ്ടിയാണ് സൃഷ്ടിച്ചിട്ടുള്ളത്’ എന്ന ഖുർആന്റെ […]