ഇസ്ലാാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ പ്രധാനപ്പെട്ടതാണ് സക്കാത്ത്. കുളിയും വുളുഉമൊക്കെ ശാരീരികമായ ശുദ്ധീകരണം ലക്ഷ്യം വെച്ചാണ് എങ്കില്‍ സമ്പത്തിന്‍റെ സംസ്കരണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കച്ചവടത്തിന്‍റെ സകാത്തിനു പുറമെ ധാന്യങ്ങളില്‍ എട്ട് ഇനങ്ങളില്‍ മാത്രമേ സക്കാത്ത് നിര്‍ബന്ധമുള്ളു. സ്വര്‍ണ്ണം, വെള്ളി, ആട്, മാട് , ഒട്ടകം, ധാന്യം, കാരക്ക, മുന്തിരി എന്നിവയാണിവ. കറന്‍സി നോട്ടുകള്‍ സ്വര്‍ണ്ണം, വെള്ളി, എന്നിവകളുടെ പരിധിയിലാണ് ഉള്‍പ്പെടുക. സ്വര്‍ണ്ണവും വെള്ളിയും അതിന് സകാത്ത് നിര്‍ബന്ധമാകാന്‍ ഇസ്ലാം നിശ്ചയിച്ച അളവുണ്ടായാല്‍ സക്കാത്ത് നിര്‍ബന്ധമാകുന്ന ധനങ്ങളാണെന്ന് എല്ലാവര്‍ക്കും അറിയാം. […]