ഫവാസ് മൂര്‍ക്കനാട് കഴിഞ്ഞ 1460 വര്‍ഷത്തിനിടയില്‍ മുസ്ലിം സമൂഹം ചെയ്ത ഏറ്റവും പ്രധാനപ്പെട്ടതും വെല്ലുവിളിയുയര്‍ത്തിയതുമായ പ്രവര്‍ത്തനമെന്നത് ഇസ്ലാമിക കര്‍മ ശാസ്ത്ര നിയമത്തിന്റെ സമാഹരണവും ക്രോഡീകരണവുമാണ്. അതിനായി ഒരുപാട് പ്രഗത്ഭ വ്യക്തിത്വങ്ങള്‍ രംഗത്തു വന്നിട്ടുണ്ട്. അത്തരത്തില്‍ മുന്നോട്ടു വന്ന ഇസ്ലാമിക കര്‍മ ശാസ്ത്രത്തില്‍ അഗ്രഗണ്യരായിരുന്ന പ്രമുഖരില്‍ ഒരാളാണ് എട്ടാം നൂറ്റാണ്ടില്‍ മദീനയില്‍ ജീവിച്ചിരുന്ന മാലിക് ബ്നു അനസ് (റ). അബൂ അബ്ദില്ല മാലിക് ബിന്‍ അനസ് ബിന്‍ മാലിക് ബിന്‍ അബീ ആമിര്‍ എന്നാണ് പൂര്‍ണ നാമം. ഹിജ്റ […]