2018 May-June Hihgligts Shabdam Magazine ലേഖനം

ഇസ്ലാം; പരിസ്ഥിതി സൗഹൃദ നിലപാടുകള്‍

  മനുഷ്യന്‍റെ അത്യാഗ്രഹങ്ങള്‍ക്കു മുമ്പിലാണ് പരിസ്ഥിതി വെല്ലുവിളി നേരിടുന്നത്. വീണ്ടുമൊരു ജൂണ്‍ 5 വരുമ്പോള്‍ തല്‍ക്കാലം ഒരു മരം നട്ട് കൈ കഴുകാന്‍ സാധിക്കുന്നതല്ല ഒരു വിശ്വാസിയുടെ പരിസ്ഥിതിയോടുള്ള കടപ്പാട്. ദൈവാസ്തിത്വത്തിന്‍റെയും ദൈവത്തിന്‍റെ ഏകതത്വത്തിന്‍റെയും നിദര്‍ശമായിട്ടാണ് പ്രപഞ്ച സൃഷ്ടിപ്പിനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ആവശ്യാനുസരണം അത് ഉപയോഗപ്പെടുത്താനും അത്യാഗ്രഹങ്ങള്‍ക്ക് പുറത്ത് പരിസ്ഥിതി ഘടനയില്‍ ദോശകരമായ ഇടപെടലുകള്‍ വിലക്കുകയും ചെയ്തിട്ടുണ്ട് ഖുര്‍ആന്‍. മനുഷ്യന്‍ ഭൂമിയില്‍ അല്ലാഹുവിന്‍റെ ഖലീഫ (പ്രതിനിധി)യായിട്ടാണ് നിശ്ചയിക്കപ്പെട്ടതെന്ന് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. ഖിലാഫത്തിന്‍റെ നിര്‍വ്വഹണം നടത്തേണ്ടത് അധിവസിക്കുന്ന ഭൂമിയിലാണ്. […]