ഏകനായ ഇലാഹിലേക്കുള്ള യാത്ര ഭൂമിയില്‍ ജീവിക്കുമ്പോള്‍ തന്നെ സംഭവിക്കുക സാധ്യമാണ്! ആ യാത്രയിലേക്കാണ് തിരുനബി(സ്വ)യുടെ ‘മരണത്തിനു മുമ്പേ നിങ്ങള്‍ മരിക്കുക’ എന്ന സന്ദേശം ക്ഷണിക്കുന്നത്. മൗലാനാ ജലാലുദ്ദീന്‍ റൂമി(റ)വിന്‍റെ ആത്മീയ സങ്കീര്‍ത്തനങ്ങളില്‍ ലയിപ്പിക്കുന്ന കീര്‍ത്തനങ്ങള്‍ ഈ ഹദീസിനെ സൂഫികള്‍ രുചിച്ചറിഞ്ഞതിന്‍റെ ഭാവനകള്‍ അടയാളപ്പെടുത്തുന്നുണ്ട്. ‘ഓ, ഖോജാ! മരിക്കും മുമ്പേ നീ മരിക്കുക; എങ്കില്‍ മരണവേദന നീ സഹിക്കേണ്ടിവരില്ല. വെളിച്ചത്തിലേക്ക് പ്രവേശിക്കും വിധം നീ മരിക്കുക ഖബ്റിലേക്ക് മരിക്കുന്ന മരണമല്ല വേണ്ടത് ‘(ജലാലുദ്ദീന്‍ റൂമി). മരണം നിത്യമായ ഉന്മാദാവസ്ഥയാണ്, […]
Tag: ഖാജാ
ഖാജാ മുഈനുദ്ദീന്‍ ചിശ്തി അസ്സന്‍ജരി(റ)
സുല്‍ത്താനുല്‍ ഹിന്ദ് എന്ന പേരില്‍ വിശ്രുതി നേടിയ ആത്മജ്ഞാനിയാണ് ശൈഖ് മുഈനുദ്ദീന്‍ ഹസനു ബ്നു ഹസനുസ്സന്‍ജരി(റ). ഇറാനിലെ സജസ്ഥാന്‍ എന്ന പ്രദേശത്ത് സയ്യിദ് ഗിയാസുദ്ദീന്‍ (റ)- സയ്യിദ: ഉമ്മുല്‍ വറഅ്മാഹനൂര്‍ ദമ്പതികളുടെ മകനായി ഹിജ്റ 537 റജബ് 14 നാണ് മഹാന്‍ ജനിച്ചത്. പണ്ഡിതനും ഭക്തനും സഞ്ചര്‍ പ്രവിശ്യയിലെ മതകാര്യ ഉപദേഷ്ടാവുമായിരുന്നു പിതാവ്. മതനിയമങ്ങളില്‍ അഗാധ പാണ്ഡിത്യം നേടുകയും അനുഗ്രഹീത ജീവിതം നയിക്കുകയും ചെയ്ത മഹിളാരത്നമായിരുന്നു മാതാവ്. മഹാനെ ഗര്‍ഭം ധരിച്ചതു മുതല്‍ തന്നെ പല അത്ഭുത […]
ഗരീബ് നവാസ് വിളിക്കുന്നു
ഇന്ത്യയിലെ ഇസ്ലാമിക വളര്‍ച്ചയില്‍ അതുല്യമായ പങ്ക് വഹിച്ച വ്യക്തിത്വമാണ് ഖാജാ മുഊനുദ്ദീന്‍ ചിശ്തി(റ). സൂക്ഷ്മതയാര്‍ന്ന ജീവിതത്തിന്‍റെയും മഹിതമായ സ്വഭാവത്തിന്‍റെയും ഉടമയായ മഹാനുഭാവന്‍ ജീവിതകാലത്തിലെന്ന പോലെ മരണശേഷവും നാനാ ജാതിമതസ്ഥര്‍ക്ക് അഭയവും അത്താണിയുമായി നില കൊള്ളുന്നു. ഹിജ്റ 530 റജബ് 14ന് ഇറാനിലെ സഞ്ചര്‍ എന്ന ഗ്രാമത്തില്‍ ഗിയാസുദ്ദീന്‍(റ)വിന്‍റെയും ഉമ്മുല്‍ വറഹ് ബീവിയുടെയും മകനായി മഹാന്‍ ജനിച്ചു. പിതാവ് വഴിയും മാതാവ് വഴിയും തിരുനബി(സ)യിലേക്ക് എത്തിച്ചേരുന്ന വിശുദ്ധമായ കുടുംബ പരമ്പരയാണ് മഹാനുഭാവന്‍റേത്. ഹസന്‍ എന്നാണ് യഥാര്‍ത്ഥ നാമം. സുല്‍ത്താനുല്‍ […]