2018 September- October Hihgligts Shabdam Magazine ലേഖനം

തിരു നബി(സ്വ); അധ്യാപന തലങ്ങള്‍

അധ്യാപികമാര്‍ക്ക് നേരെയുള്ള കാമാതുരമായ തുറിച്ചുനോട്ടങ്ങളും, നിരര്‍ത്ഥകമായ അധ്യാപിക-ശിഷ്യ പ്രണയ ബന്ധങ്ങളും, അധ്യാപകരുടെ മൊബൈല്‍ ക്യാമറകളില്‍ മാനം പിച്ചിചീന്തപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ ദീനരോദനങ്ങളും കലാലയമുറ്റങ്ങളിലെ നിത്യകാഴ്ച്ചകളാണ്. ചേര്‍ത്തലയില്‍ നിന്നും പ്രണയ ബന്ദിതരായി ഒളിച്ചോടിയ നാല്‍പ്പത്തൊന്നുകാരി അധ്യാപികയും പത്താം ക്ലാസുകാരനും, രാജസ്ഥാനിലെ സര്‍ക്കാര്‍ സ്കൂളില്‍ ആറുവയസ്സുകാരിയെ അധ്യാപകന്‍ ലൈംഗിക പീഢനത്തിനിരയാക്കിയതും നവ വിദ്യഭ്യാസരംഗത്തും അധ്യാപനരീതിയിലും വന്നിരിക്കുന്ന മാറ്റങ്ങളുടെ പരിണിതഫലങ്ങള്‍ വ്യക്തമാക്കുന്നുണ്ട് . ഇവിടെയാണ് മനഃശ്ശാസ്ത്രപരവും ഹൃദയത്തെ തൊട്ടുണര്‍ത്തുന്നുതുമായ തിരുനബി(സ്വ) അധ്യാപന രീതിയിലേക്കുള്ള അന്വേഷണത്തിന് പ്രസക്തിയേറുന്നത്. മനസ്സ് ശരീരത്തിന്‍റെ ഭാഗമാണെന്ന് ഹിപ്പോക്രാറ്റിസിന്‍റെ ചിന്താകിരണം […]