2020 Nov-Dec Hihgligts Uncategorized കവിത

എന്ന്,സ്നേഹപൂര്‍വ്വം ബാബരി

പ്രിയരേ, ബാബരിയാണ്. ഔദാര്യമായി മേലാളന്മാര്‍ ഇളിച്ചുകാട്ടി നല്‍കിയ അഞ്ചേക്കറിലേക്കെന്നെ മാറ്റിത്താമസിപ്പിക്കാതിരിക്കുക. എനിക്കിവിടെ പരമസുഖമാണ് ഇന്നിവിടെ വിരുന്നായിരുന്നു സംഘ പുത്രന്മാര്‍ സ്വര്‍ഗലോകത്തിലേക്കയച്ചവരുടെ. ജുനൈദും ആസിഫയും മുറ്റത്ത് കളിക്കുന്നുണ്ട് അഖ്ലാക്കും പെഹ്ലുഖാനും ഹാളിലെന്തോ വലിയ ചര്‍ച്ചയിലാണ് പറഞ്ഞു പറഞ്ഞു വിലയിടിഞ്ഞു പെരുവഴിയിലായ സഹോദരങ്ങളിലേക്കെത്തിയെന്നു തോന്നുന്നു അവര്‍ക്കിടയിലേക്ക് ഒരു കാര്‍മേഘം നടന്നടുക്കുന്നു ഗൗരിലങ്കേഷും ദബോല്‍ക്കറും പന്‍സാരെയും വരുന്നില്ലെന്ന് വിളിച്ചു പറഞ്ഞിരിക്കുന്നു. കനലടങ്ങാത്ത സമര ജ്വാലകള്‍ സജീവമാവുന്ന എഴുത്തു മുറി വിട്ടുപോരാന്‍ അവര്‍ക്കാര്‍ക്കും മനസ്സു വരുന്നില്ലെന്ന്. ഈ കത്ത് കിട്ടുന്നവര്‍ അതീവ ജാഗ്രതയിലാവുക. […]

2017 September-October Hihgligts Media Scan Shabdam Magazine കാലികം ദ്വനി പഠനം പൊളിച്ചെഴുത്ത്

ഒളിച്ചോട്ടം; മൊഞ്ചത്തിമാര്‍ വലിച്ചെറിയുന്നത്

  റാഹീ…. റാഹീ…. നീ പോകരുത്…. തലശ്ശേരി കോടതി വളപ്പില്‍ അലയടിച്ച നെഞ്ച് നീറുന്ന ആ രോദനം ഒരു പിതാവിന്‍റെതായിരുന്നു. നിശബ്ദത തളം കെട്ടിനിന്ന ആ കോടതി വളപ്പില്‍ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ അന്യമതസ്ഥതനായ തന്‍റെ കാമുകനൊപ്പം കൈകോര്‍ത്ത് ഇറങ്ങിപ്പോകുന്നതിന് പിതാവിനോടൊപ്പം അഭിഭാഷകരും പോലീസും കാഴ്ച്ചക്കാരായി. എച്ചൂരിലെ റാഹിമ ഷെറിന്‍ കോടതിവളപ്പില്‍ മാതാപിതാക്കളുടെ മുമ്പിലൂടെ നിഖിലിനോടൊപ്പം ഇറങ്ങി പോകുമ്പോള്‍ കണ്ട് നിന്നവരുടെ കണ്ണുകളെല്ലാം ഈറനണിഞ്ഞിരുന്നു. ഇരുപത് വര്‍ഷത്തോളം വേണ്ടതെല്ലാം നല്‍കി പോറ്റിവളര്‍ത്തിയ മാതാപിതാക്കളെ തിരസ്കരിച്ച് ഇന്നോ ഇന്നലയോ കയറിവന്നവന്‍റെ […]