യഥാര്‍ത്ഥവും ആധികാരികവുമായ ഒരു മതപ്രത്യയശാസ്ത്രമാണ് ഇസ്ലാം. എന്നാല്‍ അതിനെ കുറിച്ചുള്ള സംഘര്‍ഷഭരിതവും യുക്തിരഹിതവുമായ അനേകം സ്വരങ്ങള്‍ ലോകത്ത് അലയടിക്കാനും ചിലപ്പോള്‍ ആര്‍ത്തിരമ്പി അക്രമാത്മക സാഹചര്യം സൃഷ്ടിക്കാനും തുടങ്ങിയിട്ട് കാലമേറെയായി. പിറവി കൊണ്ട അറേബ്യയില്‍ നിന്നും അതിന്‍റെ ഗതിവിഗതികള്‍ പിന്നീട് കിഴക്കോട്ടും പടിഞ്ഞാറോട്ടും നീങ്ങിത്തുടങ്ങി. ഒരു പക്ഷെ, അറേബ്യയില്‍ എരിഞ്ഞു തുടങ്ങിയ ആ കനലുകളെ അഗ്നിയായി ആളിക്കത്തിച്ചതില്‍ അന്നും ഇന്നും ഏറിയ പങ്കും ചോദിച്ചു വാങ്ങേണ്ടവര്‍ പടിഞ്ഞാറ് തന്നെയാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ആദ്യമായി ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന ‘ഇസ്ലാമോഫോബിയ’ […]