മുര്‍ഷിദ് തച്ചാംപറമ്പ് മധ്യകാല യൂറോപ്പിന്റെ ധൈഷണിക ചരിത്ര പഥത്തിൽ ശോഭനമായ അധ്യായമായിരുന്നു കൊർദോവ. നല്ല നഗരം എന്ന് വാക്കിനർത്ഥമുള്ള നഗരത്തെ റോമക്കാർ കൊർദുബ എന്നും സ്പെയിനുകാർ കോർഡോവ എന്നും അറബികൾ ഖുർത്വുബ എന്നുമാണ് വിളിച്ചിരുന്നത്. എെബീരിയൻ പെനുൻസലയുടെ തെക്ക് ഭാഗത്തും ഗ്വാഡൽക്വിവിർ നദിയുടെ മധ്യഭാഗത്തുമായാണ് കോർഡോവ സ്ഥിതി ചെയ്യുന്നത്. മുസ്ലിം സ്പെയിനിന്റെ ഹൃദയമായിരുന്ന ഇൗ നഗരം ബൗദ്ധിക, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ മേഖലയിൽ സുവർണ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ലോകത്തൊട്ടാകെ വിജ്ഞാന പ്രഭ പരത്തുന്നതിൽ മുസ്ലിം കോർഡോവയുടെ […]