പ്രാപഞ്ചിക വസ്തുതകള്‍ എന്ത് എന്ന് നിര്‍വ്വചിക്കുന്നതിലപ്പുറം എന്തുകൊണ്ട് എന്ന് വ്യാഖ്യാനിക്കുന്നിടത്ത് ശാസ്ത്രവും ഭൗതിക പ്രത്യയങ്ങളും പരാജയം സമ്മതിക്കുന്നതാണ് പതിവുപല്ലവി. മരണമെന്നൊരു സമസ്യയുണ്ടെന്ന് പറയുന്നവര്‍ തന്നെ എന്തുകൊണ്ട് മരണം? എന്താണതിന്റെ അസ്തിത്വം? എന്ന മറുചോദ്യങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്നു. കാര്യങ്ങളെയെല്ലാം കാരണങ്ങളുമായി ബന്ധിപ്പിക്കുന്നവര്‍ മരണത്തെയും ഭൗതികതയുടെ അളവുകോല്‍ കൊണ്ടായിരുന്നു ഇക്കാലവും നോക്കിക്കണ്ടിരുന്നത്. ഭൗതികത്തിന് അതീതമെന്ന് കരുതുന്ന ചില സത്യങ്ങളില്‍ നിന്ന് അവര്‍ ബോധപൂര്‍വ്വം അന്വേഷണങ്ങള്‍ മറ്റിടങ്ങളിലേക്ക് വഴിതിരിച്ചു വിടുകയും പര്യവേക്ഷണങ്ങള്‍ക്ക് വഴിയൊരുക്കാതിരിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് മരണം എല്ലാത്തിന്റെയും പര്യവസാനമാണെന്ന തീര്‍പ്പിലേക്ക് […]