ഇന്ന് ലോകത്ത് വിവിധ രീതിയില്‍ വര്‍ഷത്തിന്‍റെ കാലയളവ് കണക്കാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഇതര സമൂഹങ്ങള്‍ക്കിടയില്‍ വ്യത്യസ്ഥ മാനദഇണ്ഡങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. വിവിധ ഗ്രഹങ്ങളുടെയും അവയുടെ ഉപഗ്രഹങ്ങളുടെയും ചലനമനുസരിച്ച് വര്‍ഷത്തിന്‍റെ കാലയളവ് കണക്കാക്കുന്നതായി കാണാന്‍ കഴിയും. ഇന്ന് പ്രധാനമായും പ്രായോഗിക തലത്തില്‍ കൊണ്ടുവരുന്നത് സൗരവര്‍ഷ രീതിയാണ്. ഹിജ്റ വര്‍ഷം എന്നറിയപ്പെടുന്ന ചന്ദ്രവര്‍ഷം എന്നതും കൂടുതല്‍ പ്രചാരത്തോടെ നിലവിലുളളതില്‍ പെട്ടതാണ്. ഈ രണ്ട് കലണ്ടറിലെയും ദിവസങ്ങളുടെ എണ്ണത്തില്‍ അന്തരം കാണാന്‍ കഴിയും. പന്ത്രണ്ട് മാസങ്ങളാണ് ഇതില്‍ രണ്ടിലുള്ളതെങ്കിലും സൗരവര്‍ഷമനുസരിച്ച് ഒരു വര്‍ഷം 3651/4 ദിവസവും […]