മനുഷ്യന്‍റെ വസ്ത്രവിധാനത്തിന്‍റെ ചരിത്രം വിസ്മയകരമാണ്. പരിണാമസിദ്ധാന്തം പറയുന്നത് അതൊരു ജീവല്‍ പ്രശ്നം കൂടിയായിരുന്നുവെന്നാണ്. രോമവും കട്ടികൂടിയ തൊലിയുമില്ലാത്ത പുരാതന മനുഷ്യര്‍ കാലാവസ്ഥയില്‍ നിന്ന് രക്ഷ നേടാന്‍ വസ്ത്രത്തെ ശരണം പ്രാപിച്ചു. എന്നാല്‍ ഖുര്‍ആന്‍ പറയുന്നു. വിലക്കപ്പെട്ട കനി ഭുജിച്ച സമയം ആദ്യപിതാവും മാതാവും നഗ്നരായി അല്ലാഹു അവരെ ധരിപ്പിച്ച പ്രകാശ വസ്ത്രം ഉരിഞ്ഞു പോയി. പിന്നീട് നാണം മറക്കാന്‍ സ്വര്‍ഗ്ഗീയ ദളങ്ങള്‍ അവര്‍ വസ്ത്രമായി ഉപയോഗിച്ചു. ഇവിടെ നിന്നാണ് വസ്ത്രത്തിന്‍റെ ഉത്ഭവം. വസ്ത്രം ഒരു കവചമാണ്. തണുപ്പില്‍ […]