വീണ്ടുമൊരു അദ്ധ്യായന വര്‍ഷം കൂടി നമ്മിലേക്ക് ആഗതമാവുകയാണ്. വിദ്യാമുറ്റത്ത് ആദ്യമായെത്തുന്ന കുസുമങ്ങളുടെ ഉത്കണ്ഠകളും മുഖഭാവവും അവരെ സമാശ്വസിപ്പിക്കുന്ന രക്ഷിതാക്കളുടെ ഓര്‍മകളും ചിത്രങ്ങളുമാണ് ഓരോ അദ്ധ്യായന വര്‍ഷവും സമ്മാനിക്കുന്നത്. ജ്ഞാന സമ്പാദനം എന്നത് സമൂഹത്തിലെ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. വിജ്ഞാനമാണ് ഒരാളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക ഉയര്‍ച്ചക്കും നിതാനമായ അറിവുകളും കഴിവുകളും മൂല്ല്യങ്ങളും നല്‍കുന്നത്. അതിനാല്‍ വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിച്ചേ തീരൂ. സാമൂഹിക നീതിക്കായുള്ള നിരന്തരമായ പോരാട്ടങ്ങളിലൂടെയും ഇടപെടലുകളിലൂടെയുമാണ് കേരളത്തിലെ വിദ്യാഭ്യാസം ഇത്രയേറെ പടര്‍ന്നു പന്തലിച്ചത്. ഇതിന്‍റെ അനന്തരഫലമെന്നോണം സമൂഹത്തിലെ […]
Tag: വിദ്യാഭ്യാസം
എന്നാണ് നമ്മുടെ പഠനമുറികള്‍ നന്നാവുക ?
കാട്ടാളനെ സമ്പൂര്‍ണ്ണ മനുഷ്യനാക്കി മാറ്റുന്ന പ്രക്രിയയാണ് വിദ്യാഭ്യാസമെന്ന് പൊതുവെ നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യരെ സംസ്കാരസമ്പന്നനാക്കുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് വൈജ്ഞാനിക രംഗം അതിശീഘ്രം മുന്നേറുന്നത്. നവവിദ്യാഭ്യാസ വ്യവസ്ഥിതികള്‍ അപചയങ്ങളുടെ പടുകുഴിയിലേക്ക് ആപതിക്കുന്നത് സങ്കടത്തോടെ മാത്രമേ കാണാനാകൂ. വിദ്യാഭ്യാസം വാണിജ്യവല്‍ക്കരിക്കപ്പെട്ടപ്പോള്‍ അതിന് ഇരകളായി ജീവന്‍ ബലി നല്‍കിയവര്‍ ഒത്തിരി പേരുണ്ട്. പണച്ചാക്കുമോഹിച്ച് സ്വാശ്രയ കോളേജുകള്‍ ആരംഭിക്കുന്നവര്‍ ഇത്തരം ബലിദാനങ്ങളില്‍ കൈകഴുകി രക്ഷപ്പെടുകയാണ്. രണ്ടരപതിറ്റാണ്ട് കാലം പിന്നിടുന്ന സ്വാശ്രയ വിദ്യാഭ്യാസമേഖല 2004 ജൂലൈ 22 ന് തിരുവനന്തപുരം പ്രവേശന പരീക്ഷ കമ്മീഷണറുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന […]