ആത്മീയ-ഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലെ ആദ്യ സംരംഭമാണ് അരീക്കോട് മജ്മഅ്. കേരളീയ ജനതക്ക് ദിശാബോധം നല്കിയ നാലകത്ത് മരക്കാരുട്ടി മുസ്ലിയാരെ പോലോത്ത അനേകം മതപണ്ഡിതര്‍ അതിവസിച്ച നാടായിരുന്നു അരീക്കോട്. പാരമ്പര്യ മുസ്ലിം വിശ്വാസാചാരങ്ങളില്‍ അനൈക്യം വിതറിയ ബിദഇകളുടെ കടന്നുകയറ്റം അരീക്കോടിന്റെയും ആത്മീയ മുഖം വികൃതമാക്കി. ഭൗതിക വിദ്യയില്‍ ഏറെ പുരോഗതി പ്രാപിച്ച അരീക്കോട് ആത്മീയാന്വേഷണത്തിലും അറിവിലും പിന്തള്ളപ്പെട്ടു. പൂര്‍വ്വകാല പ്രതാപത്തിലേക്ക് അരീക്കോടിനെ തിരിച്ചെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മജ്മഅ് സ്ഥാപിതമാകുന്നത്. തുടക്കം 1973-ല്‍ രൂപം കൊണ്ട കേരളാ […]