ഹജ്ജ് ചെയ്യാന്‍ കൊതിക്കാത്ത ഒരു വിശ്വാസിയും ഉണ്ടാവില്ല. ലോക മുസ്ലികളുടെ ലക്ഷക്കണക്കിന് പ്രതിനിധികള്‍ ഒത്തുകൂടി നിര്‍വഹിക്കുന്ന വിശുദ്ധഹജ്ജ് കര്‍മ്മം ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ പ്രധാനപ്പെട്ടതാണ് മുസ്ലിം ഐക്യത്തിന്‍റെയും കീഴ്പ്പെടലിന്‍റെയും കൂടി പ്രതീകമാണ് ഹജ്ജ്. നിസ്കാരവും നോമ്പും സകാത്തും ശാരീരികമോ അല്ലങ്കില്‍ സാമ്പത്തികമോ ആയ ഇബാദത്താണെങ്കില്‍ ഹജ്ജ് ഇവ രണ്ടും കൂടിയ സല്‍കര്‍മ്മമാണ്. ആദ്യമായി ഹജ്ജിനെത്തുന്ന വിശ്വാസിയുടെ മുന്നില്‍ കഅ്ബയും അതില്‍ സ്ഥാപിച്ചിരിക്കുന്ന ഹജറുല്‍ അസ്വദും ഒരു വികാരം തന്നെയാണ്. സ്വഫയും മര്‍വയും അറഫയും എല്ലാം വത്യസ്തമായ ആത്മീയാനുഭൂതിയും […]