വാക്കുകള്‍ക്കതീതമായ ചില വികാരങ്ങളില്ലേ! നമുക്കതിനെ അവാച്യമെന്നോ അവര്ണനീയമെന്നോ ഒക്കെ പറയാം. അത്തരം ഒരു വൈകാരികതയുടെ അല്ലെങ്കില്‍ അനുഭൂതിയുടെ ഒരു പാരമ്യതയിലായിരുന്നു ഹിജാസിന്റെ ഹൃദയ ഭൂമികളിലൂടെ’ ഒരു നീണ്ട പ്രയാണം കഴിഞ്ഞെത്തിയ ഞാന്‍. കേവലം 120 പേജുകളില്‍ ഒതുങ്ങിയ ഒരു യാത്രാ വിവരണമായിരുന്നില്ല അത്, മറിച്ച് മുത്തുനബിയുടെ ഉച്ഛ്വാസ നിശ്വാസങ്ങളടക്കം ഏറ്റുവാങ്ങിയ ഓരോ അണുവിന്റെയും ഹൃദയഹാരിയായ വര്‍ണനയായിരുന്നു. അക്ഷരങ്ങളാല്‍ ചിത്രം വരയ്ക്കുന്ന പ്രതിഭാത്വമാണ് ഗ്രന്ഥകാരന്റെ തൂലികയിലൂടനീളം കാണാന്‍ സാധിച്ചത്.കണ്ണുകളില്‍ തെളിഞ്ഞ് കാണുകയായിരുന്നല്ലോ ആ ഭൂമി ഓരോന്നും.!! കേവലം ഒരു […]