മുര്‍ഷിദ് തച്ചണ്ണ ഉസ്ബക്കിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും പരസ്പരം ബന്ധിപ്പിക്കുന്ന അമു ദര്യ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന നഗരമാണ് ടെര്‍മസ്. മധ്യേഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളില്‍ ഒന്നാണിത്. ഉസ്ബെക്കിസ്ഥാന്‍റെ ഭാഗമായ ടെര്‍മസിന് 2500 ഓളം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ആദ്യ കാലത്ത് ബുദ്ധമതത്തിന്‍റെ പ്രഭവ കേന്ദ്രവും ഇപ്പോള്‍ മുസ്ലിംകളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമാണ് ഇവിടം. പുരാതന ഗ്രീസിന്‍റെ ദക്ഷിണ കേന്ദ്രമായ ടെര്‍മസ് ബി സി മൂന്നാം നൂറ്റാണ്ടിന് മുമ്പ് സ്ഥാപിക്കപ്പെട്ടതാണ്. അലക്സാണ്ടറുടെ നഗരമെന്ന പേരിലും ഇവിടം […]
Tag: 1220
വൈജ്ഞാനിക പട്ടണത്തിന്‍റെ വിശേഷങ്ങള്‍
മുര്‍ഷിദ് തച്ചണ്ണ സൂര്യന്‍ ബുഖാറയില്‍ പ്രകാശം പരത്തുന്നില്ല, മറിച്ച് ബുഖാറയാണ് സൂര്യന് മേല്‍ പ്രകാശം പരത്തുന്നത്. സറാഫഷാന്‍ നദിയുമായി സല്ലപിച്ചുറങ്ങുന്ന ഉസ്ബക്കിസ്ഥാനിലെ അതിപുരാതന നഗരമായ ബുഖാറയെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയത് തന്നെ അതിന്‍റെ ജ്ഞാന സമ്പത്തായിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ പള്ളികളാലും മദ്രസകളാലും സമ്പുഷ്ടമായിരുന്ന അവിടം ഇസ്ലാമിക പഠനത്തിന്‍റെ കേന്ദ്ര സ്ഥാനമായി പരിണമിച്ചു. ബുഖാറയില്‍ നിന്നാണ് ഇന്ന് കാണുന്ന മദ്രസ സമ്പ്രദായങ്ങളുടെ തുടക്കം. ലോകത്തിന്‍റെ പല പല ഭാഗങ്ങളില്‍ നിന്നും വിജ്ഞാന ദാഹികള്‍ ബുഖാറയിലേക്ക് ഒഴുകിയെത്തി. ആഫ്രിക്കന്‍ വന്‍കരയില്‍ […]