പരിവര്‍ത്തനത്തെ പുരോഗതിയായി വ്യാഖ്യാനിക്കാമോ? എങ്കില്‍ മനുഷ്യന് പരിവര്‍ത്തനത്തിന്റെ പാതയിലാണ്. ഒപ്പം തിരക്കേറിയ അവന്റെ ജീവിതശൈലിയും ഊഷ്മളത പകരാന്‍ നൈമിഷിക സുഖങ്ങള്‍ക്ക് അടിമപ്പെടുന്നു. വിചാരങ്ങള്‍ക്ക് വികാരങ്ങളേക്കാള്‍ വില കൊടുക്കുന്ന രീതിക്ക് ഇന്ന് താളം തെറ്റിയിരിക്കുന്നു. രതി വൈകൃതങ്ങളുടെ യാത്രക്കിടയില്‍ അവന് സ്വന്തവും നിരപരാധികളായ പിന് തലമുറയെയും വികലമാക്കുന്നു. ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് ഒരു കൊടും ദുരന്തത്തിന്റെ വക്കിലാണ്. അവസാനം ചിറകൊടിഞ്ഞ പക്ഷിയെപ്പോലെ ഒഴിഞ്ഞു മാറാനാവാതെ മരണത്തിന് കീഴടങ്ങും. ശ്മശാനത്തിന്റെ മൂകതയില്‍ മൂങ്ങകള്‍ ഒച്ച വെക്കും. മീസാന്‍ കല്ലുകള്‍ വിളിച്ചോതുന്നുണ്ടാവും.””സമൂഹം നിന്നെ […]