ഫെര്‍ണാണ്ടോ സൊളാനസ് സംവിധാനം ചെയ്‌ത `സോഷ്യല്‍ ജിനോസൈഡ്’ എന്ന ഒരു ഡോക്യുമെന്ററിയുണ്ട്. അര്‍ജന്റീനയില്‍ ആഗോളീകരണ അജണ്ട നടപ്പിലാക്കിയ സാമ്പത്തിക ഉദാരീകരണത്തിന്‍റെ ഫലങ്ങളെ സൂക്ഷ്‌മമായി അതില്‍ വിലയിരുത്തുന്നുണ്ട്. ഇരട്ടത്തലയുള്ള വിഷസര്‍പ്പത്തെപ്പോലെയാണ് ആഗോളീകരണം, അതിന്‍റെ സാമ്പത്തികവും സാംസ്‌കാരികവുമായ സമീപനങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. തീക്ഷ്‌ണചിന്തകളുടെയും പോരാട്ടങ്ങളുടെയും സര്‍ഗാത്മകതയുടെയും പച്ച പടര്‍ന്നിരുന്ന കാമ്പസുകളെ എങ്ങനെ ആഗോളീകരണകാലം നിഷ്‌പ്രഭമാക്കിയെന്ന് പരിശോധിക്കുമ്പോള്‍ നമ്മുടെ വിദ്യാഭ്യാസ നയങ്ങളിലേക്ക് ചിന്ത പതിപ്പിക്കേണ്ടി വരും. ഒരു വശത്ത് ഭരണാധികാരികളെ അതിന്‍റെ പിണിയാളുകള്‍ മാത്രമാക്കി പുതിയ സമീപനങ്ങള്‍ രൂപവത്‌കരിക്കുമ്പോള്‍ തന്നെ ഓരോ വിദ്യാര്‍ത്ഥിയുടെയും […]