2015 may - june കാലികം വായന വിദ്യഭ്യാസം സമകാലികം സാമൂഹികം

മൂല്യം മറക്കുന്ന കാമ്പസുകള്‍

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം. സര്‍വ്വ ധനത്തേക്കാളും വിദ്യാര്‍ത്ഥിക്ക്‌ പ്രധാനം നല്‍കുന്നവനാണ്‌ മനുഷ്യന്‍. അറിവാണ്‌ ലോകത്തെ നിയന്ത്രിക്കുന്നത്‌. ജ്ഞാനിക്കേ സമൂഹത്തില്‍ സ്ഥാനമുള്ളൂ. ഇങ്ങനെയുള്ള തത്ത്വങ്ങളും സംഹിതകളും നിലനില്‍ക്കുമ്പോഴും വിദ്യാഭ്യാസത്തിന്‍റെ ധര്‍മ്മത്തിനും ആവശ്യകതക്കും മൂല്യശോഷണം സംഭവിക്കുന്നതെന്തുകൊണ്ടാണ്‌.? ഇതിനുത്തരമുയരുന്നത്‌ കലാലയങ്ങളില്‍ നിന്നാണ്‌ കാമ്പസുകളുടെ മലീമസമായ സംസ്‌കാര ജീര്‍ണ്ണതയില്‍ നിന്നാണ്‌. മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന പൂര്‍ണ്ണതയുടെ ആവിഷ്‌കാരമാണ്‌ വിദ്യാഭ്യാസം. പക്ഷേ, ആ വിദ്യാഭ്യാസം ഉള്‍തിരിഞ്ഞ്‌ വരുന്ന സ്‌കൂളുകള്‍/കോളേജുകള്‍ ദുഷ്‌ പ്രഭുത്വത്തിന്‍റെയും കലുഷിത രാഷ്ട്രീയത്തിന്‍റെയും അധികാര കേന്ദങ്ങളാണെന്നും ചൂഷണത്തിന്‍റെ സങ്കേതങ്ങളാണെന്നുമുള്ള തിരിച്ചറിവ്‌ നമ്മിലുണ്ടായിരിക്കണം. പൊതുജനങ്ങളെ, പട്ടിണിപ്പാവങ്ങളെ […]