അറബിഭാഷ; ചരിത്രവും വര്‍ത്തമാനവും: പുരാതന സെമിറ്റിക് ഭാഷകളില്‍ പ്രധാനമാണ് അറബി. സ്വതസിദ്ധമായ സാഹിത്യവശ്യതയും ചുരുങ്ങിയ വാക്കുകളിലൂടെ വിശാലമായ ആശയങ്ങള്‍ ഉള്‍കൊള്ളാനുള്ള കഴിവും അറബിയെ മറ്റുഭാഷകളില്‍ നിന്നും വ്യതിരിക്തമാക്കുന്നു. ലോകത്തിന്‍റെ തന്നെയും പ്രത്യേകിച്ച് അറേബ്യന്‍ ജനതയുടെയും സാമൂഹ്യ നവോത്ഥാന മണ്ഡലങ്ങളില്‍ ഗണ്യമായ സ്വാധീനം അറബി ഭാഷക്കുണ്ട്. അറേബ്യയും പരിസര പ്രദേശങ്ങളുമായിരുന്നു ആദ്യകാലത്ത് അറബിയുടെ മടിത്തട്ടായി പരിലസിച്ചിരുന്നത്. ആറാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഉടലെടുത്ത അറബി സാഹിത്യത്തിന്‍റെ സാഹിത്യ സന്പുഷ്ടതയും സൗകുമാര്യതയും ഇന്നും വിശ്രുതമാണ്. ഹമാസകള്‍, ഹിജാഅ്, മദ്ഹ്, റസാക്ക് തുടങ്ങി […]