ഇസ്ലാം കുടുംബത്തെ ആവോളം പ്രോത്സാഹിപ്പിക്കുന്നു.എന്നല്ല പ്രകൃതിയോടൊത്തിണങ്ങിയ ആശയത്തെയാണ്, മനുഷ്യ ജീവിതത്തെ മുഴുവന്‍ ചൂഴ്ന്ന് നില്‍ക്കുന്ന പ്രത്യയശാസ്ത്രമായ ഇസ്ലാം അനുശാസിക്കുന്നത്.സ്ത്രീപുരുഷ ബന്ധത്തോടെ രൂപപ്പെടുന്ന ഒരു പ്രത്യേകവ്യവസ്ഥയാണ് കുടുംബം.ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്‍റെ പളപളപ്പില്‍ ജീവിക്കുന്ന പാശ്ചാത്യ വര്‍ഗ്ഗം പോലും കുടുംബത്തെ സംബന്ധിച്ചാണ് സംസാരിക്കുന്നത്.ഒരു തെരഞ്ഞെടുപ്പ് വേളയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ക്ലിന്‍റന്‍റെ മോട്ടോ തന്നെ കുടുംബ വത്കരണമായിരുന്നു. കുടുംബ സംവിധാനത്തിന്‍റെ അടിക്കല്ലിന് ഇളക്കം തട്ടിയത് പതിനാല്പതിനഞ്ച് നൂറ്റാണ്ടുകളില്‍ പാശ്ചാത്യ യൂറോപ്യന്‍ നാടുകളിലുണ്ടായ നവോത്ഥാനത്തോടെയും അതെ തുടര്‍ന്നു വന്ന വ്യാവസായിക വിപ്ലവത്തോടെയുമാണ്.ധനാര്‍ജ്ജന വ്യഗ്രത […]