പരീക്ഷാക്കാലമായി. മിക്ക വിദ്യാര്‍ത്ഥികളും പഠനമേഖലയില്‍ സജീവമാകാന്‍ തുടങ്ങി. പരീക്ഷയെ ഭയത്തോടെ വീക്ഷിക്കുന്ന പലരുമുണ്ട്. പരീക്ഷാപ്പേടിക്കു പകരം പരീക്ഷയെ കൂട്ടുകാരനായി കാണാനാവണം. പരീക്ഷയും പരീക്ഷണങ്ങളും ഒരു പുതിയ പ്രതിഭാസമൊന്നുമല്ല. ജനിക്കുന്നതു മുതല്‍ അന്ത്യശ്വാസം വലിക്കുന്നതു വരെ വ്യത്യസ്ത മേഖലകളിലൂടെ കടന്നു പോവേണ്ടവനാണ് മനുഷ്യന്. അവിടെയെല്ലാം പരീക്ഷയും പരീക്ഷണങ്ങളുമുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ഇടക്കിടക്ക് നടക്കുന്ന പരീക്ഷകളെ പോലെ സാന്പത്തിക, സാമൂഹിക, സാംസ്കാരിക മേഖലകളിലും കടുത്ത പരീക്ഷണങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും മനുഷ്യന് പാത്രമാവുന്നു. ഇത്തരം ഘട്ടങ്ങളില്‍ അതിജയിക്കാനുള്ള ശേഷിയാണ് വേണ്ടത്. പരീക്ഷയെ പേടിയോടെ […]