വായന

പ്രവാചക പ്രമത്തിന്‍റെ ഹൃദയ ഭാഷ

പ്രവാചക പ്രണയത്തിന്‍റെ വൈകാരിക തീരങ്ങളിലൂടെ അറിഞ്ഞും അലിഞ്ഞും ആസ്വദിച്ചും ആനന്ദവായനയുടെ വാതില്‍ തുറക്കുകയാണ് ഫൈസല്‍ അഹ്സനി ഉളിയിലിന്‍റെ “പ്രവാചക പ്രേമത്തിന്‍റെ ഹൃദയഭാഷ’. സ്നേഹം ഹൃദയത്തിന്‍റെ സംസാരമാണ്. ഓര്‍മകളിലേയും വാക്കുകളിലേയും ആനന്ദമാണ്. അതിനപ്പുറം ഒരു ലഹരിയാണ്. അടുത്തു ചെന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ട് അന്ധവും ബധിരവുമാവുന്ന ഹൃദയത്തിന്‍റെ ചലനമാണ്. ചരിത്രത്തില്‍ ലൈലയും ഖൈസും വരഞ്ഞു വെച്ച അനിയന്ത്രിതമായ സ്നേഹവികാരമാണ്. ഭ്രാന്ത് പിടിച്ച് ചുമരുകള്‍ ചുംബിച്ചതും പ്രിയതമയെ കണ്ട നായയെ കെട്ടിപ്പുണര്‍ന്നതും, ഇങ്ങനെ പ്രേമഭാജനം ഹൃദയത്തില്‍ അലിഞ്ഞു കലങ്ങുന്പോള്‍ തൊട്ടതും തീണ്ടിയതും […]

വായന

സുഹൃത്തെ സ്നേഹപൂര്‍വ്വം

സുഹൃത്തെ, ഒരു നിമിഷം! പശു തിന്നുന്നു, നമ്മളും തിന്നുന്നു. ആടു നടക്കുന്നു, നമ്മളും നടക്കുന്നു. പോത്തുറങ്ങുന്നു, നമ്മളും ഉറങ്ങുന്നു. ഇവയൊന്നും ചിന്തിക്കുന്നില്ല, നമ്മളും ചിന്തിക്കുന്നില്ല. പിന്നെന്താണൊരു വ്യത്യാസം! എല്ലാം തുല്യംതന്നെ അല്ലേ! എന്നാല്‍ ചിലര്‍ മറുപടി പറയും, ആദ്യത്തെ മൂന്നും ഓക്കെ,. നാലാമത്തെത് തെറ്റ്. നാം ബുദ്ധിയുപയോഗിച്ച് ചിന്തിക്കുന്നു. അവകള്‍ക്ക് ബുദ്ധിയില്ല, അവകള്‍ ചിന്തിക്കുന്നുമില്ല. എന്നാല്‍ മനുഷ്യന്‍ ബുദ്ധിയുപയോഗിച്ചു ചിന്തിക്കുന്നുണ്ടായേക്കാം. സിംഹഭാഗ വും അങ്ങനെയല്ല. അവര്‍ ചിന്തിക്കുകയാണങ്കില്‍ ഇവിടെ കോടിക്കണക്കിനു ദൈവങ്ങളോ, മതങ്ങളോ, വ്യത്യസ്ത വിശ്വാസങ്ങളോ, അന്ധമായി […]

വായന

മാസപ്പിറവി; ഒരു പ്രൗഢ രചന

ഇന്ന് ലോകത്ത് വിവിധ രീതിയില്‍ വര്‍ഷത്തിന്‍റെ കാലയളവ് കണക്കാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഇതര സമൂഹങ്ങള്‍ക്കിടയില്‍ വ്യത്യസ്ഥ മാനദഇണ്ഡങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. വിവിധ ഗ്രഹങ്ങളുടെയും അവയുടെ ഉപഗ്രഹങ്ങളുടെയും ചലനമനുസരിച്ച് വര്‍ഷത്തിന്‍റെ കാലയളവ് കണക്കാക്കുന്നതായി കാണാന്‍ കഴിയും. ഇന്ന് പ്രധാനമായും പ്രായോഗിക തലത്തില്‍ കൊണ്ടുവരുന്നത് സൗരവര്‍ഷ രീതിയാണ്. ഹിജ്റ വര്‍ഷം എന്നറിയപ്പെടുന്ന ചന്ദ്രവര്‍ഷം എന്നതും കൂടുതല്‍ പ്രചാരത്തോടെ നിലവിലുളളതില്‍ പെട്ടതാണ്. ഈ രണ്ട് കലണ്ടറിലെയും ദിവസങ്ങളുടെ എണ്ണത്തില്‍ അന്തരം കാണാന്‍ കഴിയും. പന്ത്രണ്ട് മാസങ്ങളാണ് ഇതില്‍ രണ്ടിലുള്ളതെങ്കിലും സൗരവര്‍ഷമനുസരിച്ച് ഒരു വര്‍ഷം 3651/4 ദിവസവും […]