നൂറുല്‍ ഉലമയെന്ന മഹനീയ നാമത്തെ അന്വര്‍ത്ഥമാക്കുന്ന ജീവിതമായിരുന്നു എം.എ ഉസ്താദിന്‍റേത്. ഒരു പണ്ഡിതന്‍റെ കര്‍ത്തവ്യവും ധര്‍മവും എങ്ങനെയായിരിക്കണമെന്ന് സമൂഹമധ്യത്തില്‍ കാണിച്ചു കൊടുക്കുകയായിരുന്നു മഹാന്‍. പാണ്ഡിത്യത്തിന്‍റെ ഉത്തുംഗതയിലും വിനയവും ലാളിത്യവും നിറഞ്ഞ ജീവതമായിരുന്നു അവിടുന്ന് നയിച്ചത്. അവസാനം താന്‍ ജീവിച്ച സമൂഹത്തിനും പുതുതലമുറയ്ക്കും ഏറെ ബാക്കി വെച്ചാണ് ആ മഹാമനീഷി യാത്രയായത്. 1924 ജൂലൈ ഒന്നാം തീയതി(റജബ് 29) തിങ്കളാഴ്ചയാണ് എം.എ ഉസ്താദ് ജനിക്കുന്നത്. തൃക്കരിപ്പൂര്‍ ഉടുന്പുന്തലയില്‍ കുറിയ അബ്ദുല്ല എന്നവരാണ് പിതാവ്, മാതാവ് നാലരപ്പാട് മറിയം. മാതാമഹന്‍റെയും […]