സന്പല്‍ സമൃദ്ധമായ അറബിമലയാള സാഹിത്യത്തെ പദ്യവിഭാഗം, ഗദ്യവിഭാഗം എന്നിങ്ങനെ രണ്ടായി തിരിക്കാം. മാലപ്പാട്ടുകള്‍, പടപ്പാട്ടുകള്‍, ഖിസ്സപ്പാട്ടുകള്‍, കല്യാണപ്പാട്ടുകള്‍, മദ്്ഹ്പാട്ടുകള്‍, തടിഉറുദിപ്പാട്ടുകള്‍ എന്നിവ പദ്യവിഭാഗത്തില്‍ ഉള്‍ക്കൊള്ളുന്നു. പാപ മുക്തരായി ജീവിക്കുകയും ജനങ്ങളുടെ ബഹുമാനങ്ങള്‍ക്ക് പാത്രീഭൂതരായി മരിക്കുകയും ചെയ്യുന്ന മഹാരഥന്മാരെ ബഹുമാനിച്ച് എഴുതുന്ന കീര്‍ത്തന ഗാനങ്ങളാണ് മാലപ്പാട്ടുകള്‍ എന്ന് പറയപ്പെടുന്നത്. മുഹ്്യിദ്ദീന്‍ മാല, നഫീസത്ത് മാല, രിഫാഈ മാല, ബദര്‍ മാല, മഹ്്മൂദ് മാല, മഞ്ഞക്കുളം മാല എന്നിവ കേരളത്തില്‍ പ്രചുരപ്രചാരം നേടിയ മാലപ്പാട്ടുകളാണ്. ഇതില്‍ ഏറ്റവും പഴക്കമുള്ളതായി കണക്കാക്കപ്പെടുന്ന […]
Tag: Muhyiddeen maala
മുഹ്യിദ്ദീന്‍ മാല: ജമാഅത്തെ ഇസ്ലാമിക്ക് ചില ഒളിയജണ്ടകളുണ്ട്
ചിലരങ്ങനെയാണ്. തങ്ങളുടെ ഒളിയജണ്ടകളും സ്വാര്‍ത്ഥ താല്‍പര്യങ്ങളും സംരക്ഷിച്ചെടുക്കാനും വിജയിപ്പിച്ചെടുക്കാനും വേണ്ടി എന്തു നെറികേടും കാണിച്ചെന്നിരിക്കും. ഏതു വലിയ കളവും തട്ടിവിടും. ഒരു സമൂഹത്തെയാകമാനം കണ്ണടച്ചിരുട്ടാക്കാനുള്ള വ്യഥാശ്രമങ്ങള്‍ നടത്തിയെന്നിരിക്കും. ഒടുവില്‍ ഇളിഭ്യരായി, മാനംകെട്ടു തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഗതിയിലകപ്പെടുകയും ചെയ്യും. ഈ ഗണത്തില്‍ ഒന്നാം സ്ഥാനത്താണു കേരളത്തിലെ ‘ബുദ്ധിജീവി പ്രസ്ഥാന’മെന്നവകാശപ്പെടുന്ന ജമാഅത്തുകാര്‍. പറഞ്ഞു വരുന്നത് മുഹ്യിദ്ധീന്‍ മാലയും അതിന്‍റെ രചയിതാവായ ഖാളീ മുഹമ്മദും സംബന്ധിച്ചു കുറച്ചു വര്‍ഷങ്ങളായി ജമാഅത്തെ ഇസ്ലാമി നടത്തിക്കൊണ്ടിരിക്കുന്ന പകിട കളി സംബന്ധിച്ചാണ്. കണ്ടെടുക്കപ്പെട്ട ആദ്യത്തെ […]