ഒരു നിര്‍വചനമോ വിശദീകരണമോ ആവശ്യമില്ല എന്നു തോന്നും വിധം പരിചിതമായ പദമാണ് കാരുണ്യം. അതിനെ മഹാന്മാര്‍ നിര്‍വചിക്കുന്നതിങ്ങനെ’പ്രയാസങ്ങളില്‍ നിന്ന് കര കയറ്റുക, ആവശ്യക്കാര്‍ക്ക് ആവശ്യമുള്ളത് എത്തിച്ച് കൊടുക്കുക എന്നീ പ്രവര്‍ത്തനങ്ങളാണ് കരുണ’ കരുണചെയ്യുന്നവരില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നവന്‍ അല്ലാഹു ആണ്. യഥാര്‍ത്ഥത്തില്‍ അവനില്‍ നിന്ന് മാത്രമേ കരുണ നിര്‍ഗളിക്കുന്നുള്ളൂ. മനുഷ്യര്‍ മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യാറുണ്ട്. പ്രയാസങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താറുണ്ട്. ഇവ ഒരു പക്ഷെ സന്പത്ത് പ്രതീക്ഷിച്ചായേക്കാം അല്ലെങ്കില്‍ ആളുകളുടെ പ്രശംസ പിടിച്ച് പറ്റാനായിരിക്കും. അതുമല്ലെങ്കില്‍ സൃഷ്ടാവായ റബ്ബില്‍ […]
Tag: Ramadan
റമളാന്‍ വിശുദ്ധിയുടെ വസന്തം
വിശുദ്ധ റമളാന്‍ സത്യ വിശ്വാസികള്‍ക്ക് ആഹ്ലാദത്തിന്‍റെ സുദിനങ്ങളാണ്. പ്രപഞ്ചനാഥന്‍റെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിന്‍റെ രാപകലുകള്‍. തിന്മയുടെ കറുത്ത പാടുകളെല്ലാം മാഞ്ഞുപോയി വിശ്വാസികളുടെ ഹൃദയങ്ങള്‍ പ്രകാശിക്കുന്ന നോന്പു മാസത്തെ ആനന്ദത്തോടെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് നമ്മള്‍. രണ്ട് മാസം മുന്പ് തുടങ്ങിയ ഈ കാത്തിരിപ്പിന് തന്നെ മഹത്തായ ഇബാദത്തിന്‍റെ പുണ്യമുണ്ട്. വീടും പരിസരവും അഴുക്കുകളില്‍ നിന്നും സംശുദ്ധമാക്കി, മനോഹരമായ സജ്ജീകരണങ്ങളോടെ വിശുദ്ധ റമളാനെ കാത്തിരിക്കുന്ന നമ്മള്‍ നമ്മുടെ ശരീരത്തിനെയും ആത്മാവിനെയും മുഴുവന്‍ അഴുക്കുകളില്‍ നിന്നും വൃത്തിയാക്കി നോന്പിന്‍റെ ചൈതന്യവും ആത്മീയാനുഭൂതിയും […]