അല്ലാഹു ജീവിതവും മരണവും സൃഷ്ടിച്ചത് മനുഷ്യരില്‍ ആരാണ് ഉന്നതര്‍ എന്ന് പരീക്ഷിക്കാന്‍ വേണ്ടിയാണ്. നാഥന്‍റെ നിയമ സംഹിതകള്‍ക്ക് വഴിപ്പെട്ട് ജീവിച്ചാല്‍ പുണ്യം ലഭിക്കും. നിയമ വിരുദ്ധമായ ജീവിതം നയിച്ചാല്‍ അത് പാതകമായി ഗണിക്കപ്പെടും. പാപം ചെയ്തവര്‍ക്ക് മടങ്ങാന്‍ അവസരമുണ്ട്. നിഷ്കളങ്കമായ പശ്ചാതാപം നടത്തിയാല്‍ അവന്‍ പാപം ചെയ്യാത്തവനെപ്പോലെ പരിശുദ്ധനായി. പാപി എന്നും പാപിയായി കഴിയണമെന്ന ധാര്‍ഷ്ട്ഠ്യം മതത്തിനില്ല. എത്ര കരുണാമയനാണ് അല്ലാഹു. പാരാവാര സമാനമായ അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടും നന്ദിചെയ്യാതെ അധമജീവിതം നയിക്കുന്ന മനുഷ്യന്‍ വന്‍പാപങ്ങള്‍ ചെയ്താല്‍ പോലും […]