പ്രപഞ്ചം മാറ്റങ്ങള്‍ക്ക് വിധേയമാണ്. ജനനവും മരണവും അനുസ്യൂതം തുടര്‍ന്ന് കൊണ്ടിരിക്കുന്ന അത്ഭുത പ്രതിഭാസമാണ്. ഇതെല്ലാം കാലികമെന്ന് വിശ്വസിക്കുന്ന നാം വര്‍ഷങ്ങളെയും നുറ്റാണ്ടുകളെയും എണ്ണിതിട്ടപ്പെടുത്തുന്നു. സഞ്ചരിച്ച് കൊണ്ടിരിക്കുന്ന ഗോളങ്ങളാണ് കാലത്തിന്‍റെ മാനദണ്ഡം. ഗോളങ്ങള്‍ക്ക് സഞ്ചാരമില്ലായിരുന്നെങ്കില്‍ സമയസൂചിക നമുക്ക് അജ്ഞാതമായിരിക്കുമെന്ന് ഐന്‍സ്റ്റീന്‍ തന്‍റെ അപേക്ഷിക സിദ്ധാന്തത്തിലൂടെ പഠിപ്പിക്കുന്നു. ഇസ്ലാമിക കാഴ്ച്ചപ്പാടില്‍ വിശുദ്ധ ഖുര്‍ആനിലെ വിവിധ വചനങ്ങളിലൂടെ വൈവിധ്യമാര്‍ന്ന ശൈലിയില്‍ ഉടയതന്പുരാന്‍ പകലിരവുകള്‍ മിന്നിമറയുന്നതിനെ നമ്മോട് ഓര്‍മപ്പെടുത്തുന്നുണ്ട്. ലോകാന്ത്യം വരെ രവായിരുന്നെങ്കില്‍ പകലിനെ ആര് കൊണ്ട് വരുമെന്നും, പകലായിരുന്നെങ്കില്‍ ആര്് രാത്രിയെ […]