മിദ്ലാജ് വിളയില്‍ ഇരുപത്തിമൂന്ന് വർഷങ്ങൾക്കുള്ളിൽ പല ഘട്ടങ്ങളിലായാണ് വിശുദ്ധ ഖുർആൻ തിരുനബി(സ്വ)ക്ക് അവതരണീയമായത്. ഒാരോ വചനവും സാഹചര്യങ്ങൾക്കനുസൃതമായിട്ടായിരുന്നു ഇറങ്ങിയത്. അതിനാൽ കേട്ടപാടെ അത് ഹൃദ്യസ്ഥമാക്കാൻ പ്രവാചകർ (സ്വ) സദാ ശ്രമിച്ചിരുന്നു. മനപാഠമാക്കാനുള്ള ധൃതിയിൽ അവിടുന്ന് ആയത്തുകൾക്കൊത്ത് നാവ് ചലിപ്പിച്ചിരുന്നു. ഇത്തരത്തിൽ തിരുനബി ക്ലേശപ്പെടുന്നതിനിടയിലാണ് “”ഖുർആൻ ധൃതിയിൽ ഹൃദിസ്ഥമാകാൻ നിങ്ങൾ നാവ് ചലിപ്പിക്കേണ്ടതില്ല” (സൂറ:ഖിയാമ 16) എന്ന് തുടങ്ങുന്ന സൂക്തം അവതരിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ ഖുർആൻ അവതരണ സമയങ്ങളിൽ പ്രവാചകർ ഒത്തിരി കഷ്ടപ്പെട്ടിരുന്നുവെന്നും ചുണ്ടുകൾ ആയത്തുകൾക്കനുസരിച്ച് ചലിപ്പിച്ചിരുന്നുവെന്നും […]