ഓര്‍മകളെന്നെ പിറകോട്ട് വലിക്കുന്നു,
ഞാനപ്പോള്‍ പൊഴിക്കുന്നു
ചുടുനീര്
മനസ്സകത്തു നിന്ന്.
ഇവിടെ എനിക്കുണ്ട്
തുണയായെല്ലാവരും, പക്ഷെ
എന്‍ മകന്റെ മണം
ഞാനറിയുന്നുണ്ടിപ്പോഴും
കുഞ്ഞായിരുന്നപ്പോഴെന്‍
അമ്മിഞ്ഞപ്പാല് നുണഞ്ഞതും
സാരിത്തുന്പ് പിടിച്ചുകളിച്ച
കുസൃതിയും
മറന്നിട്ടില്ല ഞാന്‍.
ഒറ്റപ്പുതപ്പ് കൊണ്ടാണവനെ
മാറോടണച്ചതും
അവനുവേണ്ടി മുഴുവയര്‍
പട്ടിണി കിടന്നതും
ഓര്‍മ്മകള്‍ പൊഴിക്കുന്നു
വേദനയുടെ ചുടുനീര്.
ഇനിയും എത്രനാള്‍ കരയണം
എന്നറിയില്ലെനിക്ക്
Related Articles
കാലികള്‍ കാത്തിരിക്കുന്നു
മഴയുടെ ശക്തി ഇപ്പോള്‍ കുറഞ്ഞിരിക്കുന്നു. വീടിനകത്തേക്ക് പാഞ്ഞുവന്ന മഴച്ചീന്തുകളെ ഓട് തടഞ്ഞു നിര്‍ത്തി ഇറയത്തുകൂടി മണ്ണിലേക്കൊഴുക്കിക്കൊണ്ടിരിക്കുന്നു. ളുഹ്റു ബാങ്കിനു താളമേകി കൊടപ്പനക്കു മീതെ വെള്ളത്തുള്ളികള്‍ താളം പിടിക്കുന്നുണ്ട്. ആയിശുമ്മ പതിയെ വുളൂവെടുക്കാനായി ഏണീറ്റപ്പോള്‍ വേദന സഹിച്ചു കിടന്നിരുന്ന വയസ്സന് കട്ടില് ദീര്‍ഘനിശ്വാസത്തോടെ ഒന്നു മുരണ്ടു. വീടിനുള്ളില്‍ അതിക്രമിച്ചു കടന്നു കൂടിയ വെള്ളത്തുള്ളികളെ ദേഷ്യപ്പെടുത്താതെ ആയിശുമ്മ പതിയെ പുറത്തേക്കു നടന്നു. പാളക്കഷ്ണം കൊണ്ട് മൂടിവെച്ചിരുന്ന കുടത്തിലെ വെള്ളം കിണ്ടിയിലേക്കൊഴിക്കുന്പോള്‍ അംഗവൈകല്യം ബാധിച്ച കുടയുമേന്തി മുഹമ്മദിക്ക പള്ളിയില്‍ പോകാന്‍ കിതച്ചു […]
കുണ്ടൂര്‍ കവിതകള്‍, സബാള്‍ട്ടന്‍ സാഹിത്യത്തിന്റെ വഴി
ഉത്തരാധുനിക ഉയിര്‍പ്പുകളില്‍ പ്രധാനമാണ് സബാള്‍ട്ടണ്‍ (ൗയെമഹലേൃി) സാഹിത്യം. അന്റോണിയൊ ഗ്രാംഷിയുടെ രചനയില്‍ നിന്നാണ് ഈ പ്രയോഗത്തിന്റെ തുടക്കം. ഔപചാരികതയുടെ അതിര്‍ത്തിക്കുള്ളില്‍ പാകപ്പെടുത്തപ്പെട്ടവയല്ല ഭാഷയും ഭാവനയും. ഉപരിവര്‍ഗം അധോവര്‍ഗം എന്നീ മനുഷ്യനിര്‍മ്മിത സീമകളോടുള്ള സംഘട്ടനത്തില്‍ നിന്നാണ് സബാള്‍ട്ടണ്‍ സാഹിത്യം ഉരുവം കൊള്ളുന്നത്. ഭയമില്ലാതെ ഉപയോഗപ്പെടുപ്പെടാനുള്ളതാണ് ഭാഷ എന്ന തിരിച്ചറിവില്‍ നിന്ന് ഈ പ്രവണത പ്രചാരപ്പെട്ടു. ചുരുക്കത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തെക്കുറിച്ച് രചിക്കപ്പെടുന്നവയാണ് അഥവാ അവരാല്‍ രചിക്കപ്പെടുന്നത് എന്നൊക്കെയാണ് ഈ സംജ്ഞ വ്യവഹരിക്കപ്പെടുന്നത്. സന്ദര്‍ഭം, സമയം, സ്ഥലം എന്നിവ അനുസരിച്ച് ആരൊക്കെ […]
Dec:18 International Arabic Day
അറബിഭാഷ; ചരിത്രവും വര്‍ത്തമാനവും: പുരാതന സെമിറ്റിക് ഭാഷകളില്‍ പ്രധാനമാണ് അറബി. സ്വതസിദ്ധമായ സാഹിത്യവശ്യതയും ചുരുങ്ങിയ വാക്കുകളിലൂടെ വിശാലമായ ആശയങ്ങള്‍ ഉള്‍കൊള്ളാനുള്ള കഴിവും അറബിയെ മറ്റുഭാഷകളില്‍ നിന്നും വ്യതിരിക്തമാക്കുന്നു. ലോകത്തിന്റെ തന്നെയും പ്രത്യേകിച്ച് അറേബ്യന്‍ ജനതയുടെയും സാമൂഹ്യ നവോത്ഥാന മണ്ഡലങ്ങളില്‍ ഗണ്യമായ സ്വാധീനം അറബി ഭാഷക്കുണ്ട്. അറേബ്യയും പരിസര പ്രദേശങ്ങളുമായിരുന്നു ആദ്യകാലത്ത് അറബിയുടെ മടിത്തട്ടായി പരിലസിച്ചിരുന്നത്. ആറാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഉടലെടുത്ത അറബി സാഹിത്യത്തിന്റെ സാഹിത്യ സന്പുഷ്ടതയും സൗകുമാര്യതയും ഇന്നും വിശ്രുതമാണ്. ഹമാസകള്, ഹിജാഅ്, മദ്ഹ്, റസാക്ക് തുടങ്ങി […]