2010 November-December മൊട്ടുകള്‍ സാഹിത്യം

സ്നേഹം മരിച്ച പ്രവാസികള്‍

pravsm
ഉമ്മ പറഞ്ഞു
ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
ഭാര്യ പറഞ്ഞു
ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
മക്കള്‍ പറഞ്ഞു
ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു.
അവന്‍ അവരില്‍ നിന്നും
സ്നേഹങ്ങളേറ്റുവാങ്ങി.
തിരിച്ചവര്‍ക്കുള്ള സ്നേഹത്തിനായ്
അവന്‍ വിമാനം കയറി.

സ്നേഹം
ചെക്കായി വീട്ടിലേക്കയച്ചു.
ദിവസങ്ങള്‍ മാസങ്ങളായി
മാസങ്ങള്‍ വര്‍ഷങ്ങളും
അറ്യേന്‍ സ്നേഹത്തിന്‍റെ ശക്തി
ഹിമാലയം കണക്കെ ഉയര്‍ന്നു.
ചെക്കുകള്‍ കടല്‍ കടന്നെത്തിക്കൊണ്ടിരുന്നു.
വര്‍ഷങ്ങള്‍ക്കൊടുവില്‍ തിരിച്ച് വന്നപ്പോള്‍
നര ബാധിച്ച സ്നേഹത്തെ
ഏതോ ഒരഭയാര്‍ത്തിയെ പ്പോലെ
വീട്ടുകാര്‍ വരവേറ്റു.

Leave a Reply

Your email address will not be published. Required fields are marked *