Posted on

നിയോഗം

കപടതകളില്ലാതെ
കാരുണ്യ ഹസ്തത്തിന് കാവലായി
കരിപിടിച്ച അടുക്കളയില്‍
തിളച്ചിട്ട ജന്മം

വാക്കുകളെ കുഴിച്ച് മൂടി
നെടുവീര്‍പ്പിന്നാവിയില്‍
അഗ്നി കുടിക്കാന്‍ നിയോഗം

എന്നിട്ടും
എരിയുന്ന ജീവനില്‍
എങ്ങിനാ മനുഷ്യത്വം പ്രഭയാവുന്നത്?
ഇരുള്‍ വീണെന്‍റെ
വ്യര്‍ത്ഥ യാത്രക്ക്
നിരൂപകയാവുന്നത്?

ഉമ്മാ…
ഭാരിച്ച ഭാണ്ഡം പേറി
ഇനി മുതല്‍ കുന്നുകയറണ്ട
താഴ് വരകളിറങ്ങി
സ്വര്‍ഗത്തിലേക്ക് നടക്കാം
വിശുദ്ധിയുടെ
വെളുപ്പ് തേച്ച
യുവത്വത്തിന് ഹൂറിയാവാം
കുടിച്ചു തീര്‍ത്ത കണ്ണീരിന്
തേനാറില്‍ നുണയാം

Write a comment