ഇന്നലെയാണ് ഞാന്‍ ഇവിടെയെത്തിയത് ഈ കുട്ടികളുടെ സ്വര്‍ഗത്തില്‍, ഞങ്ങളെല്ലാവരും ഒരേ പ്രായക്കാര്‍ ഒരേ വേഷം ധരിച്ചവര്‍ എനിക്കു മുമ്പേ എത്തിയവരാണെല്ലാവരും, അവര് പറയാ… ഭൂമിയില്ലുള്ളവരെല്ലാം ക്രൂരന്മാരാണത്രേ. ഇനി എന്‍റെ കാഥ പറയാം… കഴിഞ്ഞ എട്ടു മാസക്കാലം ഞാന്‍ ഭൂമിയിലുണ്ടായിരുന്നു. എന്‍റുമ്മയുടെ വയറ്റില്‍ … ഉമ്മ എനിക്ക് കഥ പറഞ്ഞുതരുമായിരുന്നു. പാട്ടുപാടിത്തരുമായിരുന്നു എനിക്ക് വിശക്കുമ്പോഴൊക്കെ ഭക്ഷണം നല്‍കുമായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ പെണ്‍ കുഞ്ഞാണെന്ന സന്തോഷം ഉമ്മ മറ്റുള്ളവരോട് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പിന്നെ ഉമ്മ പാട്ട് പാടിതന്നില്ല, കഥ പറഞ്ഞുതന്നില്ല ഉമ്മയുടെ കരച്ചില്‍ മാത്രം കേള്‍ക്കാം… ഉമ്മ കരഞ്ഞു കരഞ്ഞു തളര്‍ന്നു. മറ്റാര്‍ക്കും എന്നെ വേണ്ടത്രേ. ഞാന്‍ പെണ്‍കുഞ്ഞായതാണ് പ്രശ്നം. ഇന്നലെ എന്നെ ഉമ്മയില്‍ നിന്നും പറിച്ചെടുക്കുമ്പോള്‍ എനിക്കു വല്ലാതെ നൊന്തു. എനിക്കുമ്മയുടെ മുഖം കാണാന്‍ കഴിഞ്ഞില്ലല്ലോ. വെളുത്ത കുഞ്ഞു മാലഖമാര്‍ എനിക്കു കൂട്ടായിണ്ടുവിടെ…അവരൊന്നും അവരുടെ ഉമ്മമാരെ കണ്ടിട്ടില്ലത്രേ. അവര്‍ ഇനി ഭൂമിയിലേക്കുമില്ല. അവിടെയെല്ലാം ക്രൂരന്മാരാണ്. ഇല്ല എനിക്ക് പോകണം, എന്‍റെ ഉമ്മാനെ കാണാന്‍…എന്നെ വേര്‍പിരയുമ്പോഴും ഉമ്മ വല്ലാതെ കരഞ്ഞിരുന്നു. മറ്റാര്‍ക്കും വേണ്ടെങ്കിലും എന്‍റെ ഉമ്മാക്ക് എന്നെ വേണമായിരുന്നല്ലോ…
റാഷിദ് കീഴ്പറമ്പ്