ഇത്
കൊടും വഞ്ചനയേറ്റ
ജനതയുടെ കഥയാണ്
രാഷ്ട്രങ്ങളുടെ പകപോക്കലില്‍
കുരുതി വെക്കപ്പെട്ട
രക്തമുറഞ്ഞ മണ്ണിന്‍റെ കഥ!
തോക്കുമായ് മരണം മുന്നിലെത്തുമ്പോള്‍
ചെറുക്കാനാവതില്ലാത്തത്
തലമുറകള്‍ പാടിപ്പറഞ്ഞ
പാരമ്പര്യത്തിന്‍റെ കുതികാല്‍ വെട്ടാന്‍
ഇവര്‍ക്കറിയാത്തത് കൊണ്ടായിരുന്നു.
എങ്കിലുമീ താഴ്വാരങ്ങള്‍
നിലനില്‍പ്പിന്നായി
അട്ടഹസിച്ചു.
യവനികകള്‍ക്ക് മറവില്‍ നിന്ന്
സത്യത്തിന് കാലിടറിയപ്പോഴെല്ലാം
അരങ്ങുവാണ കള്ളങ്ങള്‍
പല്ലിളിച്ചു.
കലാപം…, വിലാപം…, മരണം
രഞ്ജിത്ത് സിംഗും ഗുലാബ് സിംഗും
ചരിത്രമെഴുതിയ നാടിന്‍റെ
തെരുവുകള്‍ക്കിന്ന്
രക്തത്തിന്‍റെ മണമാണ്.
സിയാച്ചിനും കാര്‍ഗിലും
കറുത്ത കരങ്ങളാല്‍ അശുദ്ധമായപ്പോഴെല്ലാം
തിരിച്ചടിച്ച വിശുദ്ധി
ഏഴില്‍ നിന്ന് ഒമ്പതിലേക്ക് അളവുകോലിട്ട്
ദുരിതങ്ങള്‍ക്ക് തടയിടുമോ..?!
ആസാദീ കശ്മീരിന്‍റെ
ഇരുണ്ട അധ്യായങ്ങളെല്ലാം
370 നൊപ്പം
ജനഹിതരഹിതമായി മണ്‍മറയുന്നു.
തരിഗാമികള്‍ക്ക്…, മുഫ്തികള്‍ക്ക്…
കൊടികള്‍ക്കെല്ലാം തടങ്കലിന്‍റെ കാവല്‍..
ഒരു നിമിഷം,
തോക്കെടുക്കും മുന്‍പ്,
ഘടനകള്‍ തിരുത്തും മുന്‍പ്,
പെല്ലറ്റുകളെന്‍റെ വിധി പറയും മുന്‍പ്,
ഞാനെഴുതട്ടെ..
ഇവിടെയൊരു നാടുണ്ടായിരുന്നു..
അവിടെ സമാധാനം മരിച്ചിരുന്നു…
ഹെന്ന മൂഹ്സിന്‍